അനുഭവങ്ങള്‍ പങ്കുവെച്ചും സ്‌നേഹം പങ്കിട്ടും സഹപാഠികള്‍ ഒത്തുചേര്‍ന്നപ്പോള്‍ അതിനു സാക്ഷിയാകാന്‍ അവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. എല്‍എസ്എസ്-യുഎസ് എസ്, എസ്എസ്എല്‍സി, പ്ലസ് ടു, നീറ്റ് പരീക്ഷകളില്‍ പ്രതിഭകളായ തങ്ങളുടെ മക്കളെ ആ പഴയ പ്രതിഭാ കോളജുകാര്‍ സ്‌നേഹപൂര്‍വം ആദരിച്ചു.
സഹപാഠി കൂട്ടവും കുടുംബസംഗമവും ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ് ഉദ്ഘാടനം ചെയ്തു. മത്സരപരീക്ഷകളില്‍ വിജയികളായ കുട്ടികള്‍ക്ക് കാസര്‍കോട് എഡിഎം എകെ രമേന്ദ്രന്‍ ഉപഹാരങ്ങള്‍ നല്‍കി. രാജേഷ് കാവില്‍ അധ്യക്ഷനായിരുന്നു. ചന്ദ്രന്‍ മുക്കട, വത്സല കൃഷ്ണന്‍, യമുന പുല്ലൂര്‍, ഉദയകുമാര്‍, ശൗഖത് അലി, സുകേഷ്, ജലജ, രമേശന്‍ പടുവളം എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സഹപാഠി സംഗമത്തിന് മാറ്റുകൂട്ടി.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Nileshwaram, Friend, Education, College, Study Class, Former classmates met again after 30 years.
< !- START disable copy paste -->