Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | പൊലീസിനെ വെല്ലുവിളിച്ച് അര്‍ധരാത്രിയില്‍ ലഹരിപാര്‍ടി; ശാസ്ത്രീയമായി എംഡിഎംഎയും കഞ്ചാവും ഉപയോഗിക്കാന്‍ യൂട്യൂബ് പഠനം; റെയ്ഡില്‍ കുടുങ്ങിയത് 6 പേര്‍; രാത്രിയില്‍ ലഹരിതേടി ഇറങ്ങിയ വിദ്യാര്‍ഥിനിയെ നിരീക്ഷിച്ച് പൊലീസ്

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾDrugs party at midnight; 6 arrested
പയ്യന്നൂര്‍: (www.kasargodvartha.com) നാട്ടിലും നഗരത്തിലും ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് കാംപയിനും ബോധവത്കരണ പരിപാടികളും നടന്നുകൊണ്ടിരിക്കെ പൊലീസിനെ വെല്ലുവിളിച്ച് അര്‍ധരാത്രിയില്‍ ലഹരിപാര്‍ടി. ശാസ്ത്രീയമായി എംഡിഎംഎയും കഞ്ചാവും ഉപയോഗിക്കാന്‍ യൂട്യൂബ് വഴി പഠിച്ചാണ് സംഘത്തിന്റെ ലഹരി ഉപയോഗം നടന്നുവന്നത്.
  
Payyannur, Kerala, News, Top-Headlines, Arrest, MDMA, Drugs, Youth, Police, Raid,  Drugs party at midnight; 6 arrested.

പൊലീസിന്റെ റെയ്ഡില്‍ ആറ് യുവാക്കളാണ് അറസ്റ്റിലായത്. രാമന്തളിയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ കെ അന്‍വര്‍ (32), കെ പി റമീസ് (27), യൂസുഫ് ഹസൈനാര്‍ (27), എം കെ ശഫീഖ് (32), വി വി ഹസീബ് (28), സി എം സ്വബാഹ് (21) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ എസ്‌ഐ പി വിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

ഗ്രേയ്ഡ് എസ്‌ഐ രമേശന്‍ നരിക്കോട്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ് ബാബു, ഡാന്‍സാഫ് സ്‌ക്വാഡ് അംഗം ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് ചൊവ്വാഴ്ച പുലര്‍ചെ 12.30 മണിയോടെ മയക്കുമരുന്ന് കേന്ദ്രം റെയ്ഡ് ചെയ്തത്. പിടിയിലായ അന്‍വറിന്റെ വീട്ടിലാണ് ഡിജെയും ഒപ്പം ലഹരി പാര്‍ടിയും നടന്നത്. പരിസരവാസികളുടെ ഉറക്കം കെടുത്തുന്ന രീതിയിലാണ് പാട്ടും ഡാന്‍സും അട്ടഹാസവും മുഴക്കിയത്. പ്രദേശ വാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. പൊലീസ് പിടിയിലായ അന്‍വര്‍ വീട്ടില്‍ തനിച്ചാണ് താമസം. ലഹരി ബോധവത്കരണം താഴെ തട്ടുമുതല്‍ നടന്നുവരുമ്പോഴാണ് ലഹരിമാഫിയ എല്ലാവരേയും വെല്ലുവിളിച്ച് പാര്‍ടി നടത്തിയത്.
  
Payyannur, Kerala, News, Top-Headlines, Arrest, MDMA, Drugs, Youth, Police, Raid,  Drugs party at midnight; 6 arrested.

അതേസമയം ലഹരി തേടി അര്‍ധരാത്രി വീട്ടില്‍ നിന്നും ഇറങ്ങിപോയ വിദ്യാര്‍ഥിനിയുടെ കഥയുടെ ചുരുളഴിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിട്ടുണ്ട്. യുവാക്കളും കുട്ടികളും മാത്രമല്ല വിദ്യാര്‍ഥിനികളായ യുവതികളും പെണ്‍കുട്ടികളും വരെ ലഹരി ഉപയോഗത്തില്‍ പങ്കാളികളാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

Keywords: Payyannur, Kerala, News, Top-Headlines, Arrest, MDMA, Drugs, Youth, Police, Raid,  Drugs party at midnight; 6 arrested.

Post a Comment