കാസർകോട്: (www.kasargodvartha.com) മയക്കുമരുന്ന് അടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരെ ബോധവൽകരണവുമായി പൊലീസും കാസർകോട് സംയുക്ത മുസ്ലിം ജമാഅതും കൈകോർത്തു. കൊല്ലമ്പാടി ബദറുൽ ഹുദാ മദ്രസ ഓഡിറ്റോറിയത്തിൽ കാസർകോട് സംയുക്ത മുസ്ലിം ജമാഅത് സംഘടിപ്പിച്ച 'ലഹരി മുക്ത മഹല്ലുകൾ' ബോധവൽകരണ കാംപയിനിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രടറിയും കാസർകോട് സംയുക്ത മുസ്ലിം ജമാഅത് ഖാദിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയും ലഹരിക്കെതിരെ സംയുക്ത പോരാട്ടത്തിന് ആഹ്വാനം ചെയ്തു.
ചടങ്ങ് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അപകടമാം വിധം മയക്കുമരുന്ന് ഉപയോഗം വർധിച്ച് വരികയാണെന്നും അത് സമൂഹത്തെ നാശത്തിലേക്ക് നയിക്കുമെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം ആവശ്യമാണെന്നും ഖാദി പറഞ്ഞു. 'യോദ്ധാവ്' അടക്കമുള്ള പരിപാടികളിലൂടെ മയക്കുമരുന്ന് മാഫിയയുടെ വേര് അറുത്തുമാറ്റാൻ പൊലീസ് ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഇതിന് പൊതുസമൂഹത്തിൻ്റെ പരിപൂർണ പിന്തുണ വേണമെന്നും ഇക്കാര്യത്തിൽ മഹല്ലുകൾക്ക് വലിയ കടമയാണ് നിർവഹിക്കാനുള്ളതെന്നും ജില്ലാ പൊലീസ് മേധാവിയും വ്യക്തമാക്കി.
പ്രസിഡണ്ട് എൻഎ നെല്ലിക്കുന്ന് എംഎൽഎ. അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി ടിഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ, അബ്ദുൽ സലാം വാഫി അൽ അസ്ഹരി മലപ്പുറം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. യാസർ അറഫാത് അൽ അസ്ഹരി ഖിറാഅത് നടത്തി. നഗരസഭ ചെയർമാൻ അഡ്വ. വിഎം മുനീർ, ട്രഷറർ എൻഎ അബൂബകർ ഹാജി, മാലിക് ദീനാർ വലിയ ജമാഅത് ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, ടിഎ ശാഫി, കെബി മുഹമ്മദ് കുഞ്ഞി, മജീദ് പട്ള, ഹനീഫ് ദാരിമി, മാഹിൻ കേളോട്ട്, എൻഎ ഖാദർ, യു സഅദ്, ടികെ മഹ്‌മൂദ്, അശ്‌റഫ് പളളിക്കണ്ടം, എകെ മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുൽ ഖാദർ സഅദി കൊല്ലമ്പാടി, ഫാറുഖ് ദാരിമി കൊല്ലമ്പാടി പ്രസംഗിച്ചു.
മൊയ്തീൻ കൊല്ലമ്പാടി നന്ദി പറഞ്ഞു.
Keywords: kasaragod, Kerala, news, Top-Headlines, Latest-News, Muslim, Police, Social-Media, Drugs: Kasaragod Muslim Jamaath started awareness campaign.
Campaign | മയക്കുമരുന്ന് അടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരെ കൈകോർത്ത് പൊലീസും കാസർകോട് സംയുക്ത മുസ്ലിം ജമാഅതും; 'ലഹരി മുക്ത മഹല്ലുകൾ' കാംപയിന് തുടക്കമായി
Drugs: Kasaragod Muslim Jamaath started awareness campaign#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ