city-gold-ad-for-blogger

Drain waste | ദേശീയപാത നിർമാണ പ്രവൃത്തികൾക്കായി കുഴിയെടുത്തപ്പോൾ ഉപ്പളയിൽ ദൃശ്യമായത് മലിനജലം കെട്ടിക്കിടക്കുന്നത്; പ്രദേശം ചീഞ്ഞ് നാറുന്നു; മാലിന്യ പ്രശ്‍നത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് മറ്റൊരു ദുരിതം കൂടി

ഉപ്പള: (www.kasargodvartha.com) ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കലുങ്ക്‌ (Culvert) പണിയുന്നതിന് കുഴിയെടുക്കുന്നതിനിടെ ദൃശ്യമായത് മലിനജലം കെട്ടിക്കിടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ പ്രശ്‍നത്തിൽ പൊറുതിമുട്ടുന്ന ഉപ്പള ടൗണിലാണ് മറ്റൊരു ദുരിതം കൂടി ജനങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. ഉപ്പള ബസ് സ്റ്റാൻഡിനടുത്ത് നിർമാണ പ്രവൃത്തികൾ നടത്തുന്നതിനിടെയായിരുന്നു സംഭവം.

Drain waste | ദേശീയപാത നിർമാണ പ്രവൃത്തികൾക്കായി കുഴിയെടുത്തപ്പോൾ ഉപ്പളയിൽ ദൃശ്യമായത് മലിനജലം കെട്ടിക്കിടക്കുന്നത്; പ്രദേശം ചീഞ്ഞ് നാറുന്നു; മാലിന്യ പ്രശ്‍നത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് മറ്റൊരു ദുരിതം കൂടി

ഇതോടെ ഈ പരിസരത്തെ പ്രവൃത്തികൾ അധികൃതർക്ക് നിർത്തിവെക്കേണ്ടി വന്നു. മലിന ജലത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധം മൂലം ഉപ്പള ടൗൺ ചീഞ്ഞുനാറുന്ന അവസ്ഥയാണ്. അനവധി പേർ ദിനേന എത്തുന്ന പ്രദേശത്ത് ജനങ്ങൾക്ക് മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. സമീപത്തെയും ദൂരസ്ഥലങ്ങളിലെയും വീടുകളിൽ നിന്നും ഫ്‌ലാറ്റുകളിൽ നിന്നും മറ്റും ഒഴുകിവരുന്ന കക്കൂസിലെ വെള്ളമടക്കമാണ് ഈ കെട്ടിക്കിടക്കുന്നതെന്ന് ആരോപണമുണ്ട്.
  
Drain waste | ദേശീയപാത നിർമാണ പ്രവൃത്തികൾക്കായി കുഴിയെടുത്തപ്പോൾ ഉപ്പളയിൽ ദൃശ്യമായത് മലിനജലം കെട്ടിക്കിടക്കുന്നത്; പ്രദേശം ചീഞ്ഞ് നാറുന്നു; മാലിന്യ പ്രശ്‍നത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് മറ്റൊരു ദുരിതം കൂടി

ഉപ്പളം ടൗണിലും സമീപത്തുമായി റോഡരികില്‍ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് മൂലം ജനങ്ങൾ ഇതിനോടകം ദുരിതത്തിലാണ്. റോഡരികിലാണ് വ്യാപകമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. ജില്ലാ കലക്ടർ തന്നെ നേരിട്ട് ഇടപെട്ടിട്ടും മുന്നറിയിപ്പുകൾ നൽകിയിട്ടും മാലിന്യ പ്രശ്‌നത്തിന് അറുതിവരുത്താനായിട്ടില്ല. കടകൾ, ഫ്‌ലാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ദേശീയപാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നാണ് പരാതി. മാലിന്യപ്രശ്നം രൂക്ഷമായതോടെ തെരുവുനായ ശല്യവും വർധിച്ചിരിക്കുകയാണ്. കൂടാതെ രോഗഭീഷണിയും നേരിടുന്നുണ്ട്. മാലിന്യ നിക്ഷേപം തടയുന്നതിനും നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആരും നടപടി സ്വീകരിച്ചില്ലെന്ന് ജനങ്ങൾ പറയുന്നു.
 
Drain waste | ദേശീയപാത നിർമാണ പ്രവൃത്തികൾക്കായി കുഴിയെടുത്തപ്പോൾ ഉപ്പളയിൽ ദൃശ്യമായത് മലിനജലം കെട്ടിക്കിടക്കുന്നത്; പ്രദേശം ചീഞ്ഞ് നാറുന്നു; മാലിന്യ പ്രശ്‍നത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് മറ്റൊരു ദുരിതം കൂടി

You Might Also Like:
Student died | ലോറിക്ക് പിറകില്‍ ബൈകിടിച്ച് പരിക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Keywords:  Uppala, Kasaragod, Kerala, News, Top-Headlines, Latest-News, Waste, Waste Dump, Dirty water, Drainage, Natives, Complaint, National Highway, Work, Drain waste menace in Uppala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia