city-gold-ad-for-blogger

Dothi challenge | മുസ്‌ലിം യൂത് ലീഗിന്റെ പ്രവർത്തന ധനശേഖരണം 'ദോതി ചാലൻജിന്' കാസർകോട്ട് തുടക്കമായി

കാസർകോട്: (www.kasargodvartha.com) മുസ്ലിം യൂത് ലീഗ് സംസ്ഥാന കമിറ്റി പ്രവർത്തന ഫൻഡ് ശേഖരണാർഥം സംഘടിപ്പിക്കുന്ന ദോതി ചാലൻജിന് കാസർകോട്ട് തുടക്കമായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി ചാലൻജിൽ പങ്കാളിയായാണ് തുടക്കം കുറിച്ചത്. ഒക്ടോബര്‍ 10ന് ആരംഭിച്ച് 30ന് സമാപിക്കുന്ന രീതിയിലാണ് ധനശേഖരണം ക്രമീകരിച്ചിട്ടുള്ളത്.
  
Dothi challenge | മുസ്‌ലിം യൂത് ലീഗിന്റെ പ്രവർത്തന ധനശേഖരണം 'ദോതി ചാലൻജിന്' കാസർകോട്ട് തുടക്കമായി

സംസ്ഥാന കമിറ്റി തയ്യാറാക്കുന്ന പ്രത്യേക ആപ് വഴിയാണ് തുക ശേഖരിക്കുന്നത്. 600 രൂപയോ അതിന്റെ ഗുണിതങ്ങളോ ആണ് ആപ് വഴി ശേഖരിക്കുക. 600 രൂപ നല്‍കി സഹകരിച്ചവര്‍ക്ക് സംസ്ഥാന കമിറ്റിയുടെ ഉപഹാരമായ ദോതി ഡിസംബർ അവസാന വാരം വിതരണം ചെയ്യും.

ചടങ്ങിൽ യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീർ, ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ്, വൈസ് പ്രസിഡന്റുമാരായ എംഎ നജീബ്, ശംസുദ്ദീൻ ആവിയിൽ, സെക്രടറി എംപി നൗശാദ്, നദീർ കൊത്തിക്കാൽ, അബ്ദുല്ല കല്ലൂരാവി, അബ്ദുല്ല കല്ലൂരാവി, അയ്യൂബ് ഇഖ്‌ബാൽ നഗർ, ജബ്ബാർ ചിത്താരി, ഹാരിസ് ബദരിയാ നഗർ, ഇർശാദ് ആവിയിൽ, മുഹമ്മദലി കുശാൽ നഗർ, സിദ്ദീഖ് കുശാൽ നഗർ തുടങ്ങിയവർ സംബന്ധിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Latest-News, Muslim-league, Muslim-youth-league, Rajmohan Unnithan, MP, President, 'Doti Challenge' started in Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia