കൂടാതെ ഇരിയണ്ണി ഉള്‍പെടെയുള്ള വിവിധ സ്‌കൂളുകളിലേക്ക് പോകുന്ന നിരവധി വിദ്യാര്‍ഥികള്‍ ബോവിക്കാനം ജന്‍ക്ഷനില്‍ രാവിലെയും വൈകീട്ടും എത്തുന്നതിനാല്‍ നല്ല തിരക്കനുഭവപ്പെടുന്നു. പ്രധാന കവലയായതിനാല്‍ പൊതുജനങ്ങളും വിവിധ ആവശ്യങ്ങള്‍ക്കായി ബോവിക്കനത്താണ് എത്തുന്നത്. ബോവിക്കാനം സ്‌കൂളിന് അമ്പത് മീറ്റര്‍ മാത്രം ദൂരവ്യത്യാസത്തിലുള്ള ചെര്‍ക്കള - ജാല്‍സൂര്‍ സംസ്ഥാന പാതയിലൂടെ അണമുറിയാതെ നിരവധി വാഹനങ്ങളാണ് നിത്യവും കടന്നു പോകുന്നത്.
ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചുകടക്കാന്‍ വളരെ അധികം പ്രയാസം നേരിടുന്നു. ഇവിടങ്ങളില്‍ പലതവണകളിലായി അപകടങ്ങള്‍ നടന്നിട്ടുണ്ട്. വലിയ അപകടങ്ങള്‍ സംഭവിച്ചേക്കുമെന്ന ഭയപ്പാടിലാണ് രക്ഷിതാക്കളും പ്രദേശവാസികളും. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുളിയാര്‍ ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ക്ക് നിവേദനം അയച്ചിട്ടുണ്ട്.
Keywords: Latest-News, Kerala, Kasaragod, Muliyar, Top-Headlines, Public-Demand, Accident, Bovikanam, Police, Road, Students, Demand For Traffic Control in Bovikanam Town, Demand for traffic control in Bovikanam town through police or home guard services.
< !- START disable copy paste -->