Join Whatsapp Group. Join now!
Aster MIMS 10/10/2023

PK Faisal | സഹകരണ മേഖലയുടെ ദുഷ്പ്രവണതകള്‍ തടയാന്‍ സര്‍കാര്‍ നിയമം കൊണ്ടു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍

DCC President PK Faisal welcomes government's law in cooperative sector, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) സഹകരണ മേഖലയില്‍ നടമാടുന്ന അഴിമതിയേയും ദുഷ്പ്രവണതകളേയും തടയുന്നതിന് സര്‍കാര്‍ കൊണ്ടുവരുന്ന ഏത് നിയമ ഭേദഗതികളേയും സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാന്‍ പുതിയ ഭേദഗതിയിലൂടെ സര്‍കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ശക്തമായി ചെറുക്കുമെന്നും ഡിസിസി പ്രസിഡണ്ട് പികെ. ഫൈസല്‍ അഭിപ്രായപ്പെട്ടു.
                  
Latest-News, Kerala, Kasaragod, Top-Headlines, Congress, Political-News, Politics, Government, DCC President PK Faisal, DCC President PK Faisal welcomes government's law in cooperative sector.

പുതിയ സഹകരണ നിയമ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച ചെയ്യുന്നതിന് സഹകരണ ജനാധിപത്യ ജില്ലാ കമിറ്റി വിളിച്ചുചേര്‍ത്ത പ്രമുഖ സഹകാരികളുടെ ചര്‍ചാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിക്രൂട്‌മെന്റ് ബോര്‍ഡ് വഴിക്കുള്ള നിയമനങ്ങള്‍ പൊതുവെ സ്വാഗതാര്‍ഹമാണെങ്കിലും സംഘം പരിധിയിലുള്ള തൊഴില്‍ രഹിതരായ യുവതി - യുവാക്കളെ സഹായിക്കുവാനുള്ള ബാധ്യത സംഘങ്ങള്‍ക്കുണ്ടെന്നിരിക്കെ സംഘത്തിന്റെ പരിധിയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയ്‌റ്റേജ് മാര്‍ക് പുനസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ കെ നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന്‍, എ ഗോവിന്ദന്‍ നായര്‍, ഹകീം കുന്നില്‍, എം അസിനാര്‍, പികെ വിനയകുമാര്‍, എകെ നായര്‍, പികെ നാരായണന്‍ നായര്‍, ഹരീഷ് പി നായര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, കരുണ്‍ താപ്പ, ജെഎസ് സോമശേഖര ഷേനി, എം രാധാകൃഷ്ണന്‍ നായര്‍, സി രാജന്‍ പെരിയ, പികെ വിനോദ്, കൃഷ്ണന്‍ മാസ്റ്റര്‍, എവി ചന്ദ്രന്‍ മാസ്റ്റര്‍, ശശി തൃക്കരിപ്പൂര്‍, കെപി ബലരാമന്‍ നായര്‍, ഗോപാലന്‍ മണിയാണി, ഗോപിനാഥന്‍ ബോവിക്കാനം, ബിഎസ് ഗാംഭീര്‍, എസ്‌ജെ ദിവാകര, മനോജ് കെ തോമസ്, പവിത്രന്‍ സി നായര്‍, ബികെ കുട്ടി എന്നിവര്‍ സംസാരിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Congress, Political-News, Politics, Government, DCC President PK Faisal, DCC President PK Faisal welcomes government's law in cooperative sector.
< !- START disable copy paste -->

Post a Comment