ബശീര്‍ സഖാഫി കൊല്യം അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വല്‍ഹത് തങ്ങള്‍ മയ്യില്‍, സയ്യിദ് നിസാമുദ്ദീന്‍ തങ്ങള്‍, സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ഹനീഫ് സഅദി സവനൂര്‍, അശ്‌റഫ് കൊല്യം, ഫൈസല്‍ നെല്ലിക്കട്ട, ബാത്വിശ നെല്ലിക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
20 ന് വൈകുന്നേരം നടക്കുന്ന ദശ വാര്‍ഷിക പ്രഖ്യാപന ഹുബുറസൂല്‍ സമ്മേളനത്തില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ദശ വാര്‍ഷിക പ്രഖ്യാപനവും ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണവും നടത്തും. 19 ന് നടക്കുന്ന കുട്ടികളുടെ കലാ പരിപാടി എസ്ജെഎം.ജില്ലാ പ്രസിഡൻ്റ് ജമാലുദ്ദീൻ സഖാഫി ആദൂർ ഉദ്ഘാടനം ചെയ്യും. 20 ന് വൈകുന്നേരം നാല് മണിക്ക് സഈദ് ഉസ്താദ് മഖാം സിയാറതിന് സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ നേതൃത്വം നൽകും.
അഞ്ച് മണിക്ക് നടക്കുന്ന മൗലിദ് ജൽസയിൽ സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങൾ അൽ ബാഹസൻ പഞ്ചിക്കൽ, സയ്യിദ് യുപിഎസ് തങ്ങൾ മിനി സ്റ്റേറ്റ്, സയ്യിദ് മൗലാ അഹ്ദൽ തങ്ങൾ ആദൂർ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി തങ്ങൾ കുമ്പോൽ, സയ്യിദ് ത്വൽഹത് തങ്ങൾ മയ്യിൽ നേതൃത്വം നൽകും. സമാപന പ്രാർഥനയ്ക്ക് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും.
ഇതുസംബന്ധിച്ച് കാസർകോട് പ്രസ് ക്ലബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ബശീർ സഖാഫി കൊല്യം, അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, അബൂബകർ സഅദി നെക്രാജ, ഫൈസൽ നെല്ലിക്കട്ട, കബീർ ഹിമമി സഖാഫി ഗോളിയടുക്ക എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Inauguration, Conference, Darul Ihsan Hubburasool Conference on Thursday.