ലോകകപില്‍ മെസി:
മെസിയുടെ അഞ്ചാമത്തെ ലോകകപ് മത്സരമാണ് ഖത്വറിലേത്. ടൂര്‍ണമെന്റില്‍ 19 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2014-ല്‍ ബ്രസീലില്‍ നടന്ന ഫിഫ ലോകകപ് ടൂര്‍ണമെന്റില്‍ കിരീടത്തിന്റെ ഏറ്റവും അടുത്തെത്തിയ മെസി, പക്ഷെ ഫൈനലില്‍ അര്‍ജന്റീന തോറ്റതോടെ നിരാശനായി. 2010-ല്‍ ദക്ഷിണാഫ്രികയില്‍ നടന്ന ലോകകപ് മെസിക്ക് നിരാശാജനകമായിരുന്നു, ക്വാര്‍ടര്‍ ഫൈനലില്‍ അര്‍ജന്റീന പുറത്തായതിനാല്‍ ഒരു ഗോള്‍ പോലും നേടുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
ലോകകപില്‍ റൊണാള്‍ഡോ:
റൊണാള്‍ഡോ ഇതുവരെ നാല് ലോകകപുകളില്‍ കളിക്കുകയും 17 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. പങ്കെടുത്ത എല്ലാ ലോകകപുകളിലും റൊണാള്‍ഡോ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപില്‍ സെമിഫൈനലില്‍ എത്തിയതാണ് റൊണാള്‍ഡൊക്കൊപ്പമുള്ള പോര്‍ചുഗലിന്റെ മികച്ച നേട്ടം. അതിനുശേഷം, പോര്‍ചുഗല്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഖത്വറില്‍ അവര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.
കണക്കുകള്‍:
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലോക കപ്
* മത്സരങ്ങള്‍ - 17
* ഗോളുകള്‍ - 7
* ഓരോ കളിയിലും 0.4 ഗോളുകള്‍
* അന്താരാഷ്ട്ര മത്സരങ്ങള്‍ - 191
* അന്താരാഷ്ട്ര ഗോളുകള്‍ - 117
* ഓരോ കളിയിലും 0.61 ഗോളുകള്‍
ലയണല്‍ മെസി
ലോക കപ്
* മത്സരങ്ങള്‍ - 19
* ഗോളുകള്‍ - 6
* ഓരോ കളിയിലും 0.3 ഗോളുകള്‍
* അന്താരാഷ്ട്ര മത്സരങ്ങള്‍ - 164
* അന്താരാഷ്ട്ര ഗോളുകള്‍ - 90
* ഓരോ കളിയിലും 0.55 ഗോളുകള്‍
ലോകകപുകളുടെ കാര്യം വരുമ്പോള്‍, റൊണാള്‍ഡോയും മെസിയും വിജയിച്ചിട്ടില്ല എന്ന വസ്തുതയാണ് വ്യക്തമാവുന്നത്. ഇനി ഖത്വറില്‍ മാറ്റം ഉണ്ടാവുമോയെന്നാണ് കണ്ടറിയേണ്ടത്.
Keywords: Latest-News, FIFA-World-Cup-2022, World, Football Tournament, Football, Sports, Cristiano-Ronaldo, Lionel-Messi, Top-Headlines, Cristiano Ronaldo vs Lionel Messi: Who is better.
< !- START disable copy paste -->