വയനാട്: (www.kasargodvartha.com) കോപിയടിച്ചെന്ന് ആരോപിച്ച് അധ്യാപിക വിദ്യാര്‍ഥിനിയെ അപമാനിച്ചതായി പരാതി. വയനാട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ഥിക്ക് നേരെ അധ്യാപിക മോശമായി പെരുമാറിയത്.
അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജില്‍ പ്രതിഷേധ പ്രകടനം നടത്തി. കോളജിലെ പൊളിറ്റികല്‍ സയന്‍സ് മൂന്നാം വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ദിവസം പരീക്ഷ നടക്കുന്നതിനിടെ കോപിയടി സംശയിച്ച അധ്യാപിക വിദ്യാര്‍ഥിനിയെ പരീക്ഷാ ഹാളില്‍ വച്ച് വിദ്യാര്‍ഥിനിയെ അപമാനിച്ചെന്നാണ് ആരോപണം. പരീക്ഷാ പേപര്‍ പിടിച്ചുവാങ്ങിയെന്നും ചോദ്യം ചെയ്ത സഹപാഠികളെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നുമാണ് പരാതി.
Keywords: Wayanad, news, Kerala, Top-Headlines, Examination, Teacher, complaint, Complaint that teacher insulted the student.