പടന്ന: (www.kasargodvartha.com) നബിദിനാഘോഷത്തിന്റെ ഭാഗമായി തോരണം കെട്ടുന്നതിനിടെയുണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്ന് കാർ ആക്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിയാസിനെ (37) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് രാത്രിയാണ് സംഭവം. പടന്നയിലെ അബ്ദുല്‍ മജീദിന്റെ മകന്‍ ജംശിയുടെ എംഎച് 14 ഡിഎ 8784 നമ്പര്‍ കാർ ഇഷ്ടികയും മറ്റും ഉപയോഗിച്ച് രണ്ടംഗ സംഘം തകര്‍ത്തെന്നാണ് പരാതി. പടന്ന സര്‍വീസ് സഹകരണ ബാങ്ക് റോഡിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
പരാതിയില്‍ റിയാസിന് പുറമെ മുത്വലിബ് എന്നയാള്‍ക്കെതിരേയും പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഒളിവിലായിരുന്ന റിയാസിനെ വെള്ളിയാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords: Padanna, Kerala, News, Top-Headlines, Latest-News, Youth, Arrested, Complaint, Vehicle, Police, Case, Complaint that car attacked; youth arrested.< !- START disable copy paste -->