Join Whatsapp Group. Join now!
Aster MIMS 10/10/2023

Police booked | വായ്പക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; ഫാർമേഴ്‌സ് ബാങ്ക് എംഡിക്കെതിരെ കേസെടുത്തു; ഗൂഢാലോചനയെന്ന് ജീവനക്കാർ

Complaint about indecent behaviour; Police booked#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂർ: (www.kasargodvartha.com) ബാങ്ക് വായ്പക്കെത്തിയ അധ്യാപികയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഫാർമേഴ്‌സ് ബാങ്ക് എംഡിക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ചെറുവത്തൂർ ഫാർമേഴ്‌സ് സഹകരണ ബാങ്ക് എംഡി പികെ വിനയകുമാറിനെതിരെയാണ് കേസെടുത്തത്. അർബുദ ബാധിതനായ ഭർത്താവിന്റെ തുടർ ചികിത്സയ്ക്കായി ഭർത്താവിന്റെ അമ്മയുടെ സ്ഥലം ഈടുവെച്ച് വായ്പയ്ക്ക് അപേക്ഷിച്ച യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

                          
Complaint about indecent behaviour; Police booked, Cheruvathur, kasaragod, Kerala, news, Top-Headlines, Police, Complaint, Chandera, Case, Bank.
ഭർത്താവിന്റെ ചികിത്സയ്ക്ക് ജില്ലാ ബാങ്ക് കാലിക്കടവ് ശാഖയിൽ നിന്ന് യുവതി നേരത്തെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയിരുന്നു. കോൺഗ്രസ് കുടുംബാംഗവും അധ്യാപികയുമായ യുവതി ഒറ്റത്തവണ തീർപ്പാക്കൽ പലിശയിളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പിന് അപേക്ഷ നൽകിയിരുന്നു.
          
Complaint about indecent behaviour; Police booked, Cheruvathur, kasaragod, Kerala, news, Top-Headlines, Police, Complaint, Chandera, Case, Bank.



ഇതേ തുടർന്നാണ് ഫാർമേഴ്‌സ് ബാങ്കിൽ വായ്പയ്ക്കായി അപേക്ഷ നൽകിയത്. വായ്പ അനുവദിക്കാതെ എംഡി നീട്ടിക്കൊണ്ട് പോയതായും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ വിനയകുമാറിനെ ബാങ്കിൽ നിന്ന് സസ്പെൻസ് ചെയ്തിട്ടുണ്ട്. മുൻ‌കൂർ ജാമ്യത്തിന് വിനയകുമാർ ശ്രമം നടത്തിവരികയാണ്.

അതിനിടെ വിനയകുമാറിനെതിരെയുള്ള പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജീവനക്കാരും വിനയകുമാറിന്റ ബന്ധുക്കളും ആരോപിക്കുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് വിനയകുമാർ. സംഘടനയും കള്ളക്കേസിൽ കൂക്കിയതാണെന്ന് ആരോപിച്ച് രംഗത്തുവന്നുണ്ട്.

സംഘടനാഭാരവാഹികൾ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 'വീടും പറമ്പും പണയപ്പെടുത്തി കേരളാ ബാങ്കിൽ നിന്നെടുത്ത വായ്പ ജപ്തി നടപടി നേരിടുന്നതിനാൽ, ഭർത്താവിന്റെ 69 വയസ് പ്രായമുള്ള മാതാവിന്റെ വായ്പാ അപേക്ഷയുമായാണ് ഈ യുവതി 21.10.2022 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം ബാങ്കിൽ വന്നത്. 22.10.2022 ന് രാവിലെ 10.30 ന് ഭരണസമിതി യോഗം വിളിച്ചിട്ടുണ്ടായിരുന്നു. ആ യോഗത്തിൽ തന്നെ വായ്പ അനുവദിക്കണമെന്നും ഇല്ലെങ്കിൽ താമസിക്കുന്ന വീടും പറമ്പും ജപ്തിയാകുമെന്നും അദാലതിലെ തീർപ്പനുസരിച്ച് 31.10.22 ന് മുമ്പ് അടച്ച് തീർത്താൽ രണ്ട് ലക്ഷം രൂപ കേരളാ ബാങ്ക് ഇളവ് തരുമെന്നും യുവതി എംഡിയെ അറിയിച്ചിരുന്നു.

എന്നാൽ രേഖകൾ പൂർണമായിരുന്നില്ല. 69 വയസായ അമ്മയുടെ പേരിൽ വായ്പ അനുവദിക്കാൻ പറ്റാത്തതിനാൽ പവർ ഓഫ് അറ്റോണി വേണ്ടതുണ്ട്. കൂടാതെ നിയമോപദേശം, വാല്യുവേഷൻ റിപോർട് ഇവയ്ക്കും സമയം വേണമെന്ന് എംഡി യുവതിയോട് പറഞ്ഞു. യുവതി 2017 ൽ ഫാർമേഴ്‌സ് ബാങ്കിൽ നിന്നെടുത്ത 1,00,000 രൂപയുടെ വായ്പ നാളിതുവരെയായും അടച്ച് തീർത്തിട്ടില്ല. അടുത്ത ഭരണ സമിതി യോഗത്തിൽ ജപ്തിയുടെ വിഷയം പറഞ്ഞ് ഫയൽ മീറ്റിംഗിൽ വയ്ക്കാമെന്നും അറിയിച്ചാണ് എംഡി യുവതിയിൽ നിന്ന് വായ്പാ അപേക്ഷ വാങ്ങിയത്.

ബാങ്കിന്റെ ഏത് മുക്കിലും മൂലയിലും സി സി ടി വിയുണ്ട്. ഈ സമയം തെട്ടടുത്ത ക്യാബിനിൽ പ്രസിഡണ്ട്‌ ഇരിക്കുന്നുണ്ടായിരുന്നു. ക്യാബിന് മുന്നിലെ സോഫയിൽ എംഡി യെ കാണാൻ വന്ന മറ്റൊരു ഇടപാടുകാരനും ആ സമയത്ത് ഇരിന്നിട്ടുണ്ടായിരുന്നു. യാതൊരു പരാതിയുമില്ലാതെ യുവതി ഇറങ്ങിപ്പോകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സി സി ടി വിയിൽ വ്യക്തമാണ്. തൊട്ടടുത്ത ദിവസം ദിവസം നടന്ന ഭരണ സമിതി യോഗത്തിൽ എംഡി യുവതി തന്ന അപേക്ഷ വെച്ചിരുന്നു. എന്നാൽ എംഡി അപേക്ഷ ഭരണ സമിതിയിൽ യോഗത്തിൽ വച്ചില്ലെന്ന് യുവതിയെ ആരോ തെറ്റിദ്ധരിപ്പിച്ച് പരാതിക്ക് പ്രേരിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നിൽ ചിലർ പ്രവർത്തിച്ചിട്ടുണ്ട്. ഇത്രയും കാലത്തെ സർവീസിനിടയിൽ യാതൊരു വിധ പരാതിയും എംഡിയെ കുറിച്ച് ആരും പറഞ്ഞിട്ടില്ല. ഇടപാടുകാരോട് വളരെ നന്നായും സൗഹാർദപൂർവവും പെരുമാറുകയും ബാങ്കിനെ ഇന്ന് കാണുന്ന ഉയർചയിലെത്തിക്കുന്നതിന് കഠിനാധ്വാനവും ചെയ്ത വ്യക്തിയാണ് വിനയകുമാർ. നല്ല നിലയിൽ വ്യക്തി ജീവിതവും, കുടുംബജീവിതവും നയിക്കുന്ന എംഡിയുടെ ഇമേജ് തകർക്കാനും, കളങ്കപ്പെടുത്താനും, മാനസികമായി തകർക്കാനും നടത്തിയ ഈ ശ്രമം എല്ലാവരും തിരിച്ചറിയണം'.

Keywords: Complaint about indecent behaviour; Police booked, Cheruvathur, kasaragod, Kerala, news, Top-Headlines, Police, Complaint, Chandera, Case, Bank.

Post a Comment