Join Whatsapp Group. Join now!
Aster MIMS 10/10/2023

Colombia won | 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപ്: ചൈനയ്‌ക്കെതിരെ കൊളംബിയക്ക് ജയം; ഇരട്ട ഗോളുകൾ നേടി ലിൻഡ കെയ്‌സെഡോ

Colombia beats China in FIFA U17 Women's World Cup#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kasargodvartha.com) 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപിലെ ഗ്രൂപ് സിയിൽ കൊളംബിയ ചൈനയെ 2-0ന് തോൽപിച്ചു. ലിൻഡ കെയ്‌സെഡോയാണ് ഇരട്ട ഗോളുകൾ നേടിയത്. ചൈനീസ് വലയിൽ അപ്രതീക്ഷിത ക്രോസിൽ നിന്ന് കെയ്‌സെഡോ പന്തടിച്ചപ്പോൾ എട്ടാം മിനിറ്റിൽ കൊളംബിയ ആദ്യ ഗോൾ നേടി. സഹതാരം ഒറിയാന ക്വിന്റേറോ നൽകിയ പാസിൽ 23 മിനിറ്റിനുള്ളിൽ കൈസെഡോ ലീഡ് ഇരട്ടിയാക്കി.
  
Mumbai, India, News, National, FIFA-U-17-Women’s-World-Cup, International, Colombia beats China in FIFA U17 Women's World Cup.

രണ്ടാം പകുതിയിൽ ചൈന പ്രതിരോധം മെച്ചപ്പെടുത്തുകയും ഏതാനും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തെങ്കിലും, ഗോൾ നേടാനായില്ല. ഗ്രൂപ് സിയിലെ മൂന്നാം മത്സരത്തിൽ ചൈന അടുത്ത ചൊവ്വാഴ്ച നിലവിലെ ജേതാക്കളായ സ്പെയിനിനെ നേരിടും.

ആദ്യ മത്സരത്തിൽ 2-1 ന് ചൈന, മെക്‌സികോയെ തോൽപിച്ചിരുന്നു. നിലവിൽ ഗ്രൂപ് സി പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ചൈന. കൊളംബിയ, സ്പെയിൻ, മെക്സികോ എന്നിവയാണ് ഗ്രൂപിലെ മറ്റുടീമുകൾ.

Keywords: Mumbai, India, News, National, FIFA-U-17-Women’s-World-Cup, International, Colombia beats China in FIFA U17 Women's World Cup.

Post a Comment