Keywords: Celebrates Milad Un Nabi, Kerala,kasaragod,Celebration,news,Top-Headlines, Religion.
Milad Un Nabi | പ്രവാചകാനുരാഗത്തിൽ ധന്യം; നാടെങ്ങും സമുചിതമായി നബിദിനാഘോഷം
Celebrates Milad Un Nabi
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിക്കുന്നു. പ്രവാചക കീർത്തനങ്ങൾ പാടിയും പറഞ്ഞുമുള്ള ഘോഷയാത്രകൾ ആഘോഷത്തിന് ധന്യത പകര്‍ന്നു. നാടുനീളെ അനവധി മദ്‌റസാ വിദ്യാര്‍ഥികളും ആബാലവൃദ്ധം ജനങ്ങളും റാലികളില്‍ അണിനിന്നു.
മദ്രസകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും റാലികൾ നടന്നത്. വഴിനീളെ സംഘടനകളും മറ്റും മധുരം നല്‍കി റാലിയെ സ്വീകരിച്ചു. ദഫ് മുട്ടും സ്കൗടും റാലികള്‍ക്ക് മനോഹാരിത പകർന്നു. പുലര്‍ചെ മസ്‌ജിദുകളിൽ നടന്ന മൗലിദ് പാരായണം ആത്മീയ അനുഭൂതി ചൊരിഞ്ഞു.