വീട്ടുകാര്‍ കന്നുകാലികള്‍ക്ക് വൈക്കോലും ഇലയും കൊണ്ടുവരാന്‍ പോയതായിരുന്നു. അതിനിടെ അയല്‍വാസിയായ ശ്രീധര്‍ പൂജാരിയാണ് പശുത്തൊഴുത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. അദ്ദേഹം പശുത്തൊഴുത്തിന് സമീപം എത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം കന്നുകാലികളുടെ കയര്‍ മുറിച്ച് ഓടാന്‍ വിട്ടു. എന്നാല്‍ ചില കന്നുകാലികള്‍ക്ക് പൊള്ളലേറ്റു.
നാട്ടുകാരുടെ അടിയന്തര ഇടപെടലില്‍ സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. വെറ്ററിനറി എക്‌സാമിനര്‍ ഗംഗാധര സ്വാമി സ്ഥലത്ത് എത്തി പരിക്കേറ്റ കന്നുകാലികളെ ചികിത്സിച്ചു. തീപിടുത്തത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.
Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Injured, Fire, Accident, Animal, Cow, Cattle shed destroyed in fire; cows injured.
< !- START disable copy paste -->