ചുവന്ന ഗ്ലാമര്‍ ബൈകില്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ അരികിലെത്തി അപമര്യാദയായി പെരുമാറിയ ശേഷം ബൈകില്‍ തന്നെ അമിത വേഗത്തില്‍ പോവുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പോക്സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ ഉള്‍പെടുത്തി കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ബൈക് യാത്രികനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബൈക് യാത്രക്കാരനെക്കുറിച്ച് അറിയുന്നവര്‍ പയ്യന്നൂര്‍ എസ്ഐയുടെ 9497080872 എന്ന നമ്പറിലോ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നാണ് പൊലീസ് അറിയിക്കുന്നത്. വഴിയിലൂടെ തനിച്ച് പോകുന്ന കുട്ടികള്‍ക്ക് നേരെയൊണ് ഇയാള്‍ പരാക്രമം നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്.
Keywords: Latest-News, Kerala, Kannur, Top-Headlines, Complaint, ssault, Crime, Investigation, Police, Student, Biker assaulted student: Police.
< !- START disable copy paste -->