Join Whatsapp Group. Join now!
Aster MIMS 10/10/2023

Stopped Draw | 'ഭാഗ്യ ശാലിക്ക് 4 സെന്റ് സ്ഥലം'; സമ്മാന കൂപണ്‍ തടഞ്ഞ് അധികൃതര്‍; അനധികൃത നറുക്കെടുപ്പ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ്; 'പിഴയും തടവും ലഭിക്കുന്ന കുറ്റം'

Authorities stopped prize draw, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) പാണത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെഡ് ബുദ്ധനാഗ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സമ്മാന കൂപ്പണ്‍ അടിച്ചിറക്കി നറുക്കെടുപ്പിലൂടെ നാല് സെന്റ് സ്ഥലം വാഗ്ദാനം ചെയ്ത നടപടി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ തടഞ്ഞു. കേരളാ ലോട്ടറി റെഗുലേഷന്‍ ആക്ടും ചട്ടങ്ങളും ലംഘിക്കുന്നതായതിനാല്‍ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
              
Latest-News, Kerala, Kasaragod, Top-Headlines, Fine, Crime, Authorities stopped prize draw.

2023 ജനുവരി ഒന്നിന് നടക്കാനിരുന്ന നറുക്കെടുപ്പാണ് തടഞ്ഞത്. ഇത്തരം അനധികൃത നറുക്കെടുപ്പുകള്‍, കൂപ്പണ്‍ നറുക്കെടുപ്പുകള്‍ തുടങ്ങിയവ നടത്തുന്നത് കേരളാ ലോട്ടറി റെഗുലേഷന്‍ ആക്ട് പ്രകാരം രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും അത്തരം പ്രവൃത്തികളില്‍ വ്യക്തികളോ സ്ഥാപനങ്ങളോ ഏര്‍പ്പെടരുതെന്നും കാസര്‍കോട് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എംകെ രജിത്കുമാര്‍ അറിയിച്ചു.
         
Latest-News, Kerala, Kasaragod, Top-Headlines, Fine, Crime, Authorities stopped prize draw.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Fine, Crime, Authorities stopped prize draw.
< !- START disable copy paste -->

Post a Comment