ആക്രമത്തില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ - പയ്യന്നൂര്‍ റൂടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ജനം വലഞ്ഞു. പണിമുടക്കിനെ തുടര്‍ന്ന് ചെറുവത്തൂര്‍ - തൃക്കരിപ്പൂര്‍ - പയ്യന്നൂര്‍ റൂടില്‍ സ്വകാര്യ ബസുകളെല്ലാം ബുധനാഴ്ച ഉച്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചു.
പണിമുടക്ക് വ്യാഴാഴ്ചയും തുടരുകയാണ്. ബുധനാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. ഒരു സംഘം ആളുകളുടെ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ പിഎല്‍ടി ബസ് ഡ്രൈവര്‍ മാര്‍ടിന്‍ ജോയ് (40) കന്‍ഡക്ടര്‍ മഹേഷ് (32) എന്നിവരെ ചെറുവത്തൂര്‍ കെ എച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രെയിന്‍ കടന്നുപോകാന്‍ ബീരിച്ചേരി ഗേറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് ക്യുവില്‍ ആയിരുന്ന സ്വകാര്യ ബസ് സമയം വൈകിയതിനാല്‍ മുന്നില്‍ ഉണ്ടായിരുന്ന ഓടോ റിക്ഷയെ മറികടന്നു പോകാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് വിവരം. ഓടോറിക്ഷ ഡ്രൈവറുടെ നേതൃത്വത്തില്‍ ഒരു സംഘം ഇതിനെ തടയുകയും എല്ലാ വാഹനങ്ങളും പോയതിനുശേഷം വിട്ടാല്‍ മതിയെന്ന് വാശി പിടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഗേറ്റില്‍ ഉണ്ടായിരുന്ന മുഴുവന്‍ വാഹനങ്ങളും പോയിട്ടും ബസ് വിടാത്തതിനെ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതരായ ഓടോ ഡ്രൈവറും സംഘവും കന്‍ഡക്ടര്‍ മഹേഷിനെയും ഡ്രൈവര്‍ മാര്‍ടിനെയും വളഞ്ഞിട്ടു തല്ലുകയായിരുന്നുവെന്നാണ് ആക്ഷേപം. ഡ്രൈവറെ ബസിന്റെ സീറ്റില്‍ നിന്ന് വലിച്ചു താഴെയിട്ടാണ് ക്രൂരമായി മര്‍ദിച്ചതായാണ് പരാതി.
ചന്തേര പൊലീസില്‍ വിവരം അറിയിച്ച ശേഷം ഇവരെ തൃക്കരിപ്പൂര്‍ താലൂക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കി ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗേറ്റടച്ചതിനാല്‍ സമയം ഏറെ വൈകിയതിനാല്‍ യാത്രക്കാരെ വേഗത്തില്‍ എത്തിക്കാനാണ് ബസ് മുന്നിലേക്ക് എടുത്തതെന്ന് കന്‍ഡക്ടര്‍ മഹേഷ് പറഞ്ഞു.
ഗുണ്ടകളെ പോലെയാണ് ഒരു സംഘം വളഞ്ഞു വധഭീഷണി മുഴക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് കന്‍ഡക്ടര്‍ പറഞ്ഞു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഒരു ബസും ഇതുവഴി ഓടാന്‍ വിടില്ലെന്നും ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചാണ് മുഴുവന്‍ ബസ് ജീവനക്കാരും ബസോട്ടം നിര്‍ത്തി മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
അക്രമികളെ അറസ്റ്റ് ചെയ്യാതെ ബസ് സര്‍വീസ് തുടരില്ലെന്ന് യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പണിമുടക്ക് തീര്‍ക്കാന്‍ പൊലീസ് ബസ് ജീവനക്കാരുമായി ചര്‍ച നടത്തി വരികയാണ്.
Keywords: Attack against bus employees; Hartal of private buses on Thrikaripur - Payyannur route, news,Top-Headlines,Kasaragod,Kerala,Attack,Bus employees,Harthal,Bus,Payyannur, Thrikkaripur, Police.