Join Whatsapp Group. Join now!
Aster mims 04/11/2022

ATM robbery case | എടിഎം കൊള്ളയടിക്കാൻ ശ്രമിച്ചെന്ന കേസ്: അറസ്റ്റിലായി റിമാൻഡിലായ പ്രതിയെ കൂടുതൽ ചേദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിക്ക് അപേക്ഷ നൽകും

ATM robbery case: Police will apply to court to take accused in custody for further interrogation #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) നഗരത്തിലെ എടിഎം കൊള്ളയടിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായി റിമാൻഡിലായ പ്രതിയെ കുടുതൽ ചേദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിക്ക് അപേക്ഷ നൽകും. മോഷ്ടാവിനെ ഹൊസ്ദുർഗ് പൊലീസ് മണിക്കൂറുകൾക്കുള്ളിലാണ് അറസ്റ്റ് ചെയ്തത്.

                          
ATM robbery case: Police will apply to court to take accused in custody for further interrogation, Kerala,kasaragod,Kanhangad,ATM,Robbery-case,Police,Arrested,Court,Custody.

പുതിയ കോട്ടയിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎമിൽ നിന്നും പണം കവർച ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ പാലക്കാട് സ്വദേശി മണികണ്ഠനെയാണ് (39) ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെപി ഷൈൻ, എസ്ഐ മോഹനൻ എന്നിവർ ഉൾപെട്ട സംഘം അറസ്റ്റുചെയ്തത്.
                
ATM robbery case: Police will apply to court to take accused in custody for further interrogation, Kerala,kasaragod,Kanhangad,ATM,Robbery-case,Police,Arrested,Court,Custody.

കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും മൺചട്ടി വിൽപനക്കാരനാണ് അറസ്റ്റിലായ മണികണ്ഠൻ. കഴിഞ്ഞ ദിവസം രാത്രി 12.57 ന് ഒരാൾ എടിഎമിൽ കവർച ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോടോർ ബൈകിൽ പോവുകയായിരുന്ന മണികണ്ഠനെ പൊലീസ് തന്ത്രപൂർവം പിടികൂടിയത്.

മൺപാത്ര വിൽപനയ്ക്ക് ശേഷം മണികണ്ഠൻ പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന് കീഴെയാണ് അന്തിയുറങ്ങാറുള്ളത്. അവിടേക്ക് പോകുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. എടിഎം കൗണ്ടറിന്റെ പണം സൂക്ഷിച്ച ഡോർ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് മാനജർ അരുൺ പ്രകാശ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

എടിഎമിൽ നിന്നും പണം പിൻവലിക്കാനായിരുന്നു മണികണ്ഠൻ എത്തിയത്. കാർഡ് മെഷീനിൽ ഇട്ടിട്ടും പണം കിട്ടാത്തതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന മണികണ്ഠൻ രോഷാകുലനായാണ് എടിഎം കൗണ്ടർ അടിച്ചുപൊളിക്കാൻ ശ്രമിച്ചതെന്നാണ് പറയുന്നത്. എന്നാൽ പുറത്ത് ആളുകളുടെ ശബ്ദം കേട്ടപ്പോൾ ശ്രമത്തിൽ നിന്നും പിൻമാറുകയായിരുന്നു. അറസ്റ്റുചെയ്ത മണികണ്ഠനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാൾ കാഞ്ഞങ്ങാട്ട് വന്നിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു. വേറെ ഏതെങ്കിലും കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: ATM robbery case: Police will apply to court to take accused in custody for further interrogation, Kerala,kasaragod,Kanhangad,ATM,Robbery-case,Police,Arrested,Court,Custody.

Post a Comment