Join Whatsapp Group. Join now!
Aster MIMS 10/10/2023

Crocodile Babiya Died | അനന്തപുരം ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന 'ബബിയ' ഓര്‍മയായി

Ananthapura lake temple crocodile Babiya died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com) കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഓര്‍മയായി. ഞായറാഴ്ച രാത്രിയാണ് 75 വയസിലേറെ പ്രായമുള്ള മുതലയുടെ മരണം സംഭവിച്ചത്. ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന ബബിയ പൂര്‍ണമായും സസ്യാഹാരിയായിരുന്നു.

രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. മുതലയ്ക്ക് നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുളളത്. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിടീഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.

Kasaragod, News, Kerala, Top-Headlines, Temple, Religion, Ananthapura lake temple crocodile Babiya died.
അനുസരണയോടെ കുളത്തില്‍ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവര്‍ക്കും അത്ഭുത കാഴ്ചയായിരുന്നു. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മത്സയങ്ങളെയും ബബിയ ഉപദ്രവിക്കാറില്ല. ഇടയ്ക്കിടെ തടാകത്തിലെ തന്റെ മാളത്തില്‍ നിന്നും മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഒരിക്കല്‍ ബബിയ ശ്രീകോവിലിന് മുന്നില്‍ 'ദര്‍ശനം' നടത്തിയ ചിത്രം സമൂഹമാധ്യമങ്ങളിലടക്കം ഏറെ പ്രചാരണം ലഭിച്ചിരുന്നു.

           

Kasaragod, News, Kerala, Top-Headlines, Temple, Religion, Ananthapura lake temple crocodile Babiya died


Keywords: Kasaragod, News, Kerala, Top-Headlines, Temple, Religion, Ananthapura lake temple crocodile Babiya died.

Post a Comment