കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനില്‍ കുമാര്‍ (40), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രസാദ് (35) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 27 കിലോയോളം വരുന്ന തിമിംഗല ഛര്‍ദി ഇവരില്‍ നിന്നും പിടിച്ചെടുത്തു. പ്രതികള്‍ തിമിംഗല ഛര്‍ദി കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കര്‍ണാടക സ്വദേശികളില്‍ നിന്നാണ് പ്രതികള്‍ 10 കോടിയോളം വിലവരുന്ന അംബര്‍ഗ്രീസ് വാങ്ങിയതെന്നാണ് മൊഴി നല്‍കിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ വനംവകുപ്പിന് കൈമാറും.
Keywords: Latest-News, Kerala, Kasaragod, Kozhikode, Top-Headlines, Seized, Crime, Airport, Ambergris worth Rs 1 crore seized.
< !- START disable copy paste -->