പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചിലര്‍ ശേഖരച്ചിട്ടുണ്ട്. വിവരാവാകാശ രേഖ പ്രകാരം വിജിലന്‍സിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികളെന്നാണ് പറയുന്നത്. ശുചിത്വ മിഷന്‍ പല പഞ്ചായതുകള്‍ക്കും മാലിന്യ നിര്‍മാര്‍ജനത്തിനായി തുക അനുവദിച്ചിട്ടുണ്ട്. ഇതിലെല്ലാം വലിയ അഴിമതിയാണ് നടന്നുവരുന്നതെന്നാണ് ആക്ഷേപം. ലീഗ് ഭരിക്കുന്ന മറ്റൊരു പഞ്ചായതായ മംഗല്‍പാടിയിലും 82 ലക്ഷം രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതിക്കെതിരെ അഴിമതി ആരോപണവുമായി പഞ്ചായത് അംഗങ്ങള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
അഴിമതി ആരോപണം ഉന്നയിച്ച് പഞ്ചായത് പ്രസിഡന്റിനെ ഭരണത്തില്‍ നിന്ന് പുറത്താക്കാനായി സ്വന്തം പാര്‍ടി അംഗങ്ങള്‍ തന്നെ അവിശ്വാസ പ്രമേയ നോടീസും നല്‍കിയിട്ടുണ്ട്. ഈ മാസം 31നാണ് അവിശ്വാസ പ്രമേയം ചര്‍ച ചെയ്യുന്നത്.
കണ്ണൂര്‍ ആസ്ഥാനമായുള്ള എന്‍ജിഒ സംഘടനയായ സോഷ്യോ എകണോമിക് ഫൗന്‍ഡേഷന്‍ എന്ന സ്ഥാപനമാണ് ചെങ്കള പഞ്ചായതില്‍ എംസിഎഫ് നിര്‍മിക്കുന്നതിനായി കരാര്‍ ഏറ്റെടുത്തത്. എംസിഎഫ് നിര്‍മിക്കുന്നതില്‍ ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്നും ഭരണ സമിതിയുടെ അംഗീകാരത്തോടെ ശുചിത്വ മിഷന്‍ നിര്‍ദേശ പ്രകാരം കണ്ണൂരിലെ സോഷ്യോ എകണോമിക് ഫൗന്‍ഡേഷന് ക്വടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പഞ്ചായത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇക്കാര്യത്തില്‍ ഏതു തരത്തിലുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. കണ്ണൂരിലെ സ്ഥാപനത്തിന് ടെന്‍ഡറില്ലാതെ ക്വടേഷന്‍ നല്‍കാന്‍ സര്‍കാറിന്റെ അനുമതിയുണ്ടെന്നും പഞ്ചായത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. നല്ല മെറ്റീരിയല്‍ ഉപയോഗിച്ചാണ് എംസിഎഫ് ഉണ്ടാക്കിയിട്ടുള്ളതെന്നാണ് പഞ്ചായത് പ്രസിഡന്റിന്റെ അവകാശവാദം. എന്നാല്‍ ഇതിന് ഗ്യാരന്റി ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. അതേസമയം കണ്ണൂരിലെ സോഷ്യോ എകണോമിക് ഫൗന്‍ഡേഷന്‍ അധികൃതരുടെ പ്രതികരണത്തിനായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാണെന്ന മറുപടിയാണ് ലഭിച്ചത്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Cherkala, Controversy, Corruption, Vigilance, Complaint, Panchayath, Investigation, Allegations of corruption in construction of MCF.
< !- START disable copy paste -->