മനുഷ്യരില്‍ മസ്തിഷ്‌ക ജ്വരമുള്‍പെടെയുള്ള രോഗങ്ങള്‍ ഉണ്ടാക്കാനുള്ള വിരകള്‍ ഒച്ചുകളുടെ സ്രവത്തില്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കുടിവെള്ള ടാങ്കുകളുള്‍പെടെയുള്ള ശുദ്ധജല സ്രോതസുകള്‍ ഇവ മലിനമാക്കുന്നു. ഒച്ചുകളെ തുരത്തിയില്ലെങ്കില്‍ മനുഷ്യ ജീവിതം തന്നെ ദുസ്സഹമാക്കുകയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്ന് ജനങ്ങള്‍ പറയുന്നു.
ചൗക്കി പെരിയഡുക്കയിലും ആഫ്രികന്‍ ഒച്ചിന്റെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. ഇവിടത്തെ ആഫ്രികന്‍ ഒച്ചുകളെ തുരത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ കരീമുല്ല കമ്പാര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Animal, Farming, Agriculture, Health, Issue, African Snail, African snail menace gets severe.
< !- START disable copy paste -->