Join Whatsapp Group. Join now!
Aster MIMS 10/10/2023

Died | 'ഇതര ജാതിയിലെ യുവാവിനെ പ്രണയിക്കുന്ന യുവതിയുടെ മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി'

3 of a family died in K'taka, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
-സൂപ്പി വാണിമേല്‍

മംഗ്ളുറു: (www.kasargodvartha.com) ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്തിരിയാത്ത യുവതിയുടെ പിതാവും മാതാവും സഹോദരനും ജീവനൊടുക്കിയതായി പൊലീസ്. ചിക്കബല്ലപ്പൂര്‍ ഹാന്‍ഡിഗണല ഗ്രാമത്തില്‍ ശ്രീരാമപ്പ (63), ഭാര്യ സരോജമ്മ (60), മകന്‍ മനോജ് (24) എന്നിവരാണ് മരിച്ചത്. മകള്‍ അര്‍ച്ചനയെ (22) കാണാനില്ലെന്ന് രക്ഷിതാക്കള്‍ തിങ്കളാഴ്ച സിദ്‌ലഘട്ട റൂറല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൂവരും വീട്ടില്‍ മരിച്ച വിവരം പുറത്തറിയുന്നത്.
              
Latest-News, National, Karnataka, Mangalore, Died, Death, Suicide, Love, Religion, 3 of a family died in K'taka.

അര്‍ചന മറ്റൊരു ജാതിക്കാരനായ നാരായണ സ്വാമിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ രക്ഷിതാക്കളും സഹോദരനും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സാഹചര്യത്തെളിവുകള്‍ നല്‍കുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു. മകളാണ് കടുംകൈക്ക് കാരണക്കാരിയെന്നും സ്വത്തില്‍ അവള്‍ക്ക് ഓഹരി നല്‍കരുതെന്നും എഴുതിയ പിതാവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
                 
Latest-News, National, Karnataka, Mangalore, Died, Death, Suicide, Love, Religion, 3 of a family died in K'taka.

മൂത്ത മകന്‍ രഞ്ജിത് ഉറങ്ങുകയായിരുന്ന തിങ്കളാഴ്ച രാത്രി 11ന് ശേഷമാണ് ആത്മഹത്യകള്‍ നടന്നത്. മനോജ് സഹോദരിക്ക് അയച്ച മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ പൊലീസ് പരിശോധിച്ചു. രാത്രി 11നകം തിരിച്ചു വരാന്‍ അഭ്യര്‍ഥിക്കുന്ന സന്ദേശത്തില്‍ ആ സമയം കഴിഞ്ഞാല്‍ ഈ വീട്ടില്‍ ആരും ജീവനോടെ ശേഷിക്കില്ലെന്നും അറിയിച്ചതായി കാണാം.

Keywords: Latest-News, National, Karnataka, Mangalore, Died, Death, Suicide, Love, Religion, 3 of a family died in K'taka.
< !- START disable copy paste -->

Post a Comment