Join Whatsapp Group. Join now!
Aster MIMS 10/10/2023

Youths arrested | മീന്‍വണ്ടിയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; 2 യുവാക്കള്‍ പിടിയില്‍

2 youths arrested with drug, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) മീന്‍വണ്ടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ കാസര്‍കോട്ട് പിടിയില്‍. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബൂബകര്‍ സിദ്ദീഖ് (28), പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി നബീല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
          
Latest-News, Kerala, Kasaragod, Top-Headlines, Arrested, Drugs, Crime, MDMA, 2 youths arrested with drug.

ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെ വാഹന പരിശോധനയ്ക്കിടെയാണ് കെഎല്‍ 13 എപി 6848 നമ്പര്‍ പികപ് വാനില്‍ കടത്തുകയായിരുന്ന ആറ് ഗ്രാം എംഡിഎംഎ പിടികൂടിയത്. മൊഗ്രാല്‍ പുത്തൂരില്‍ വാഹന പരിശോധന നടത്തിവരികയായിരുന്നു പൊലീസ്.
           
Latest-News, Kerala, Kasaragod, Top-Headlines, Arrested, Drugs, Crime, MDMA, 2 youths arrested with drug.

കാസര്‍കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. അറസ്റ്റിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Drugs, Crime, MDMA, 2 youths arrested with drug.
< !- START disable copy paste -->

Post a Comment