Found Dead | സോഫ്റ്റ്‌ബോള്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി; മരണം മര്‍ചന്റ് നേവിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കെ
Sep 7, 2022, 13:43 IST
കാസര്‍കോട്: (www.kasargodvartha.com) സോഫ്റ്റ്‌ബോള്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ച്ചാല്‍ ഏണിയാര്‍പ്പിലെ മുഹമ്മദ്-സാറാ ദമ്പതികളുടെ മകന്‍ അന്‍സാറിനെ(18)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മാതാവും സഹോദരനും ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. പിറകിലെ വാതില്‍ തുറന്നുകിടന്നിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.
മര്‍ചന്റ് നേവിയില്‍ ജോലിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു യുവാവ്. യുവാവിന്റെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.
സഹോദരന്‍: നാസര്‍
ബദിയഡുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി കാസര്‍കോട് ജെനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
ഈ വാർത്ത കൂടി വായിക്കൂ:
Keywords: Youth found dead, Kerala, Kasaragod, News, Top-Headlines, Deadbody, Man, Hospital, Found dead.
< !- START disable copy paste --> 







