Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നുകളുമായി യുവാവ് അറസ്റ്റിൽ; പിടികൂടിയത് റിസോർടിൽ നിന്ന്; കാസർകോട്ടേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയെന്ന് പൊലീസ്

Young man arrested with drugs worth #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റിയാസ് (27) ആണ് അറസ്റ്റിലായത്. 75 ഗ്രാം എംഡിഎംഎ അഞ്ച് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ യുവാവിൽ നിന്ന് പിടികൂടി. ബേക്കൽ ഡിവൈഎസ്പി സികെ സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ കോട്ടക്ക് സമീപമുള്ള റിസോർടിൽ നിന്നും ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യുപി, സബ് ഇൻസ്‌പെക്ടർ സാലിം കെ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
 
Kasaragod, Kerala, News, Top-Headlines, Arrest, Drugs, Youth, Police, Case, Investigation, Young man arrested with drugs worth lakhs.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പിലാക്കുന്ന 'യോദ്ധാവ്' ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം 'ക്ലീൻ കാസർകോട്' എന്ന പേരിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ബേക്കൽ പാലക്കുന്നിൽ നടന്ന ലഹരി വിരുദ്ധ ബഹുജന കൂട്ടായ്മയിൽ വൻ റാകറ്റുകളെ പിടികൂടുമെന്ന് വൈഭവ് സക്സേന അറിയിച്ചിരുന്നു.

ഇതിന്റെ തുടർചയായാണ് ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയായ റിയാസിനെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. സബ് ഇൻസ്‌പെക്ടർമാരായ രാമചന്ദ്രൻ, ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീർ ബാബു, സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്‌, സുഭാഷ്, ദിലീദ്, നികേഷ്, നിഷാന്ത്, റിനീത് എന്നിവരും യുവാവിനെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, Top-Headlines, Arrest, Drugs, Youth, Police, Case, Investigation, Young man arrested with drugs worth lakhs.

Post a Comment