city-gold-ad-for-blogger
Aster MIMS 10/10/2023

Key Players | വനിതാ ഏഷ്യാ കപ്: ടൂർണമെന്റിൽ ഈ അഞ്ച് വനിതാ താരങ്ങൾ ശ്രദ്ധാകേന്ദ്രമാവും

ന്യൂഡെൽഹി: (www.kasargodvartha.com) പുരുഷന്മാരുടെ ഏഷ്യാ കപ് ടി 20 ടൂർണമെന്റിൽ ഇൻഡ്യയുടെ മോശം പ്രകടനത്തിന് ശേഷം അത് മറികടക്കാൻ ഇൻഡ്യൻ വനിതാ ടീം ഇപ്പോൾ വനിതാ ഏഷ്യാ കപിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ഒക്ടോബർ ഒന്ന് മുതൽ ടൂർണമെന്റ് ആരംഭിക്കും. ടൂർണമെന്റിന്റെ എട്ടാമത്തെ പതിപ്പാണിത്. ഇത്തവണ ഏഴ് ടീമുകൾ പങ്കെടുക്കുന്നു. ഏഷ്യാ കപിൽ ടീം ഇൻഡ്യയുടെ പ്രകടനം മികച്ചതാണ്, ആറ് തവണ കിരീടം നേടിയിട്ടുണ്ട്. ഈ ടൂർണമെന്റിൽ ഇൻഡ്യയിലെ അഞ്ച് വനിതാ താരങ്ങളും ശ്രദ്ധാകേന്ദ്രമാവും. അവരെയറിയാം.
  
Key Players | വനിതാ ഏഷ്യാ കപ്: ടൂർണമെന്റിൽ ഈ അഞ്ച് വനിതാ താരങ്ങൾ ശ്രദ്ധാകേന്ദ്രമാവും

1. ഷെഫാലി വർമ

ഇൻഡ്യയുടെ സ്ഫോടനാത്മക ഓൾറൗൻഡർ. അരങ്ങേറ്റത്തിന് ശേഷം നിരവധി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. എന്നിരുന്നാലും, കുറച്ചുകാലം ഷെഫാലിയുടെ പ്രകടനം മങ്ങി. കുറച്ച് മുമ്പ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. കഴിഞ്ഞ ആറ് ടി 20 ഇന്റർനാഷണലിൽ വെറും 108 റൺസ് നേടാൻ മാത്രമേ ഷെഫാലിക്ക് കഴിഞ്ഞുള്ളൂ. അത്തരമൊരു സാഹചര്യത്തിൽ, ഇൻഡ്യയ്ക്ക് ഈ ടൂർണമെന്റ് വിജയിക്കാൻ ഷെഫാലി മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.
  
Key Players | വനിതാ ഏഷ്യാ കപ്: ടൂർണമെന്റിൽ ഈ അഞ്ച് വനിതാ താരങ്ങൾ ശ്രദ്ധാകേന്ദ്രമാവും

2. സ്മൃതി മന്ദന

ഈ വർഷം ഇൻഡ്യൻ വനിതാ ക്രികറ്റ് താരങ്ങളിൽ ടി 20യിൽ ഏറ്റവും ഉയർന്ന റൺസ് നേടിയ താരമാണ്. ഇവയിൽ മൂന്ന് അർധസെഞ്ച്വറികൾ ഉൾപെടുന്നു. താരം നേടിയ 79 റൺസ് ഈ വർഷം മികച്ച സ്കോർ ആണ്. ടീം ഇൻഡ്യയ്ക്ക് ഒരു നല്ല തുടക്കം നേടേണ്ട ഉത്തരവാദിത്തം മന്ദനയ്ക്കും ഷെഫാലിക്കും ഉണ്ടായിരിക്കും
  
Key Players | വനിതാ ഏഷ്യാ കപ്: ടൂർണമെന്റിൽ ഈ അഞ്ച് വനിതാ താരങ്ങൾ ശ്രദ്ധാകേന്ദ്രമാവും

3. ഹര്‍മന്‍പ്രീത് കൗര്‍

ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമായി ഒരു മത്സരം മാറ്റാൻ കഴിയുന്ന താരമാണ്. മികച്ച സിക്സറുകൾ പറത്തുകയും പ്രധാന അവസരങ്ങളിൽ വികറ്റ് എടുക്കുകയും ചെയ്യുന്നു. മാച് ഫിനിഷിംഗ് കഴിവുകൾ ശ്രദ്ധേയമാണ്. 2022 ൽ സ്മൃതി മന്ദനയ്ക്ക് ശേഷം ടി 20 മത്സരത്തിൽ രണ്ടാം സ്ഥാനത്താണ് ഹർമൻ. 12 മത്സരങ്ങളിൽ നിന്ന് 36.87 ശരാശരിയിൽ 295 റൺസ് നേടി.
  
Key Players | വനിതാ ഏഷ്യാ കപ്: ടൂർണമെന്റിൽ ഈ അഞ്ച് വനിതാ താരങ്ങൾ ശ്രദ്ധാകേന്ദ്രമാവും

4. ദീപ്തി ശര്‍മ

ദീപ്തി ശര്‍മയ്ക്ക് രണ്ട് ടെസ്റ്റുകളും 80 ഏകദിനങ്ങളും 69 ടി 20 മത്സരങ്ങളും കളിച്ച പരിചയമുണ്ട്. മധ്യ നിരയിൽ ടീം ഇൻഡ്യയുടെ നട്ടെല്ലാണ് ദീപ്തി. ആവശ്യമുള്ളപ്പോൾ മന്ദഗതിയിലുള്ള ബാറ്റിംഗും ഉടനടി ബാറ്റിംഗ് ഗിയർ മാറ്റാനും കഴിയും. ടീമിന് ഇത്തവണ ദീപ്തിയിൽ നിന്ന് ഉയർന്ന പ്രതീക്ഷകളുണ്ട്.
  
Key Players | വനിതാ ഏഷ്യാ കപ്: ടൂർണമെന്റിൽ ഈ അഞ്ച് വനിതാ താരങ്ങൾ ശ്രദ്ധാകേന്ദ്രമാവും

5. രേണുക സിംഗ്

ഹിമാചൽ പ്രദേശിൽ നിന്നുള്ള ഫാസ്റ്റ് ബൗളറായ രേണുക സിങ്ങിന്റെ പ്രകടനം കഴിഞ്ഞ ഒരു വർഷത്തിൽ മികച്ചതാണ്. 2022 ൽ ഇൻഡ്യയുടെ ട്വന്റി20 ലെ ഏറ്റവും ഉയർന്ന വികറ്റ് വേട്ടക്കാരിയാണ്. 11 മത്സരങ്ങളിൽ രേണുക 14 വികറ്റ് നേടി. തുടക്കത്തിൽ തന്നെ വികറ്റ് നേടുക രേണുകയുടെ ഉത്തരവാദിത്തമായിരിക്കും.
  
Key Players | വനിതാ ഏഷ്യാ കപ്: ടൂർണമെന്റിൽ ഈ അഞ്ച് വനിതാ താരങ്ങൾ ശ്രദ്ധാകേന്ദ്രമാവും

You Might Also Like: 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL