കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ കണ്ണൂര്‍ ഡിവിഷന് കീഴിലുള്ള പ്രത്യേക സംഘം വ്യാഴാഴ്ച ഉച്ചയോടെ എത്തിയിരുന്നു. വനം വകുപ്പിന്റെ കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തിലാണ് ദൗത്യസേനയുടെ പ്രവര്‍ത്തനം. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍.വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.ജിതിന്‍, എന്‍എംആര്‍ ജീവനക്കാരായ അനൂപ്, മെല്‍ജോ, രാജേന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്ക് പുറമെ കാസര്‍കോട് ഫ്ളൈയിങ് സ്‌ക്വാഡ്, ഡിവിഷന്‍ ജീവനക്കാര്‍, കണ്ണൂര്‍, കാസര്‍കോട് ആര്‍.ആര്‍. ടി. ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ ദൗത്യസേനയാണ് ആന തുരത്തലിന് നേതൃത്വം നല്‍കിയത്. ഡി.എഫ്.ഒ പി.ബിജു, കാസര്‍കോട് ഫോറസ്റ്റ് റേഞ്ചര്‍ ടി.ജി.സോളമന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി.സത്യന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കണ്ണൂര്‍ ഡിവിഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ്, വയനാട് ജീവനക്കാര്‍ എന്നിവര്‍ വരും ദിവസങ്ങളില്‍ ദൗത്യത്തില്‍ പങ്കുചേരും. പുലിപ്പറമ്പ് ഭാഗത്ത് സോളാര്‍ തൂക്കു വേലിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. നേരത്തെ ആനയെ കാട്ടിലേക്ക് തുരത്തുന്നതിനിടയില്‍ പരിക്കേറ്റ ഇരിയണ്ണിയിലെ സനലിന് വനം വകുപ്പിന്റെ 75000 രൂപ ധനസഹായം ഡി.എഫ്.ഒ കൈമാറി.
Keywords: News, Kerala, Kasaragod, Top-Headlines, Elephant-Attack, Animal, Karadukka, Wild elephants chased into forest.
< !- START disable copy paste -->