വെള്ളരിക്കുണ്ട്: (www.kasargodvartha.com) മുന്‍ റവന്യൂ മന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയുമായ ഇ ചന്ദ്രശേഖരന്റെ മണ്ഡലത്തിലെ എട്ട് വിലേജ് (Village) ഓഫീസുകളില്‍ വിലേജ് ഓഫീസര്‍മാരില്ലെന്ന കാസര്‍കോട് വാര്‍ത്ത റിപോര്‍ട് ഫലം കണ്ടു. ബളാലില്‍ സ്‌പെഷ്യല്‍ വിലേജ് ഓഫീസറെ നിയമിച്ചു. വെള്ളരിക്കുണ്ട് താലൂകിലെ ബളാല്‍, വെസ്റ്റ് എളേരി, പരപ്പ, കള്ളാര്‍, പനത്തടി, കോടോം, കരിന്തളം, ബേളൂര്‍ തുടങ്ങി മലയോരത്തെ പ്രധാനപ്പെട്ട എട്ട് സ്ഥലങ്ങളിലെ വിലേജ് ഓഫീസുകളില്‍ വിലേജ് ഓഫിസര്‍മാരില്ലെന്ന് സെപ്റ്റംബര്‍ 15നാണ് കാസര്‍കോട് വാര്‍ത്ത റിപോര്‍ട് പ്രസിദ്ധീകരിച്ചത്..
വിവിധ ആവശ്യങ്ങള്‍ക്കായി വിലേജ് ഓഫീസുകളില്‍ എത്തുന്ന നിര്‍ധനരും സാധാരണക്കാരുമായ സ്ത്രീകള്‍ അടക്കമുള്ളവരുടെ ദുരിതവും വിവരിച്ചിരുന്നു. വെള്ളരിക്കുണ്ട് താലൂകിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ബളാല്‍ പഞ്ചായതിലെ വിലേജ് ഓഫീസിലാണ് ആളുകള്‍ കൂടുതല്‍ ദുരിതം അനുഭവിച്ചിരുന്നത്. ഭീമനടി വിലേജ് ഓഫീസര്‍ക്കായിരുന്നു ഇവിടുത്തെ താല്‍ക്കാലിക ചുമതല. താല്‍ക്കാലിക ചുമതലക്കാരന്‍ എന്ന മട്ടില്‍ ആളുകളെ ഇയാള്‍ ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതികളും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിലേജ് ഓഫീസറെ പാര്‍ടി നേതൃത്വം ഇടപെട്ട് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നുവെന്നും ഇയാള്‍ വീണ്ടും ബളാലില്‍ താത്കാലിക ചുമതലയില്‍ എത്തിയ കാര്യം അറിഞ്ഞിരുന്നില്ലെന്നും വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായും ബളാല്‍ വിലേജ് ഓഫീസില്‍ സ്‌പെഷ്യല്‍ വിലേജ് ഓഫീസറെ നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും ഭരണകക്ഷി നേതാക്കള്‍ അറിയിച്ചു.
ഭീമനടിയില്‍ സ്‌പെഷ്യല്‍ വിലേജ് ഓഫീസറായി ജോലി ചെയ്യുന്ന വനിതാ ഓഫീസറെയാണ് ബളാലില്‍ ഇപ്പോള്‍ താത്കാലികമായി നിയമിച്ചിട്ടുള്ളത്. ബളാല്‍ ഉള്‍പെടെ വെള്ളരിക്കുണ്ട് താലൂകിലെ ഒഴിവുള്ള മുഴുവന്‍ വിലേജ് ഓഫീസുകളിലും വിലേജ് ഓഫീസര്‍മാരുടെ നിയമനം ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Vellarikundu, Village Office, Balal, Village officer appointed at Balal.
< !- START disable copy paste -->