city-gold-ad-for-blogger
Aster MIMS 10/10/2023

Vigilance inspection | റോഡുകളില്‍ വ്യാപക പരിശോധനയുമായി വിജിലന്‍സ്; മിക്കതിലും അപാകതയെന്ന് ഉദ്യോഗസ്ഥർ; 'വ്യക്തികളുടെ വീട്ടിലേക്കും സർകാർ റോഡ്'

കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാനത്ത് വ്യാപകമായി റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിജിലന്‍സ് നടത്തുന്ന പരിശോധനയുടെ ഭാഗമായി കാസർകോട്ടും വിവിധയിടങ്ങളിൽ പരിശോധന നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നിര്‍മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനായിരുന്നു വിജിലൻസ് നടപടി.
  
Vigilance inspection | റോഡുകളില്‍ വ്യാപക പരിശോധനയുമായി വിജിലന്‍സ്; മിക്കതിലും അപാകതയെന്ന് ഉദ്യോഗസ്ഥർ; 'വ്യക്തികളുടെ വീട്ടിലേക്കും സർകാർ റോഡ്'

കാറഡുക്ക, മുളിയാര്‍, കുമ്പള, മംഗല്‍പാടി തുടങ്ങിയ പഞ്ചായതിലെ റോഡുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ജില്ലയില്‍ 10 റോഡുകള്‍ പരിശോധിച്ചതില്‍ മിക്കതിലും അപാകതകള്‍ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മംഗൽപാടി പഞ്ചായതിൽ പരിശോധിച്ച കൽപ്പാറ കൊല്ലോടി റോഡും ടിപ്പു ഗല്ലി റോഡും സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് ചെയ്ത് നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
  
Vigilance inspection | റോഡുകളില്‍ വ്യാപക പരിശോധനയുമായി വിജിലന്‍സ്; മിക്കതിലും അപാകതയെന്ന് ഉദ്യോഗസ്ഥർ; 'വ്യക്തികളുടെ വീട്ടിലേക്കും സർകാർ റോഡ്'

'പരിശോധിച്ച മറ്റ് റോഡുകളായ കുമ്പഡാജെ നാട്ടക്കൽ റോഡും ബോവിക്കാനം മല്ലം റോഡും കർമംതൊടി കൊട്ടംകുഴി റോഡും ജില്ലാ പഞ്ചായത് റോഡുകളാണ്. ഈ റോഡുകളും പൊളിഞ്ഞ് കുഴികൾ വീണതായി കണ്ടെത്തി. മംഗൽപാടി പഞ്ചായതിൽ ഹാർബർ എൻജിനിയർ വിഭാഗം ചെയ്ത ഒളയം അഡ്ക്ക മസ്ജിദ് റോഡും പണിതീർന്ന് മാസങ്ങൾക്കുളിൽ പൊട്ടിപൊളിഞ്ഞു', അധികൃതർ കൂട്ടിച്ചേർത്തു.

പരിശോധനക്ക് വിജിലന്‍സ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ നേതൃത്വം നല്‍കി. ഡിവൈഎസ്പിയും സംഘവും കുമ്പള, മംഗല്‍പാടി പഞ്ചായതുകളിലും ഇസ്‌പെക്ടര്‍ പി സുനില്‍കുമാറും സംഘവും മുളിയാര്‍, കാറഡുക്ക മേഖലകളിലുമാണ് പരിശോധന നടത്തിയത്. എഎസ്ഐമാരായ സതീശന്‍, മധുസൂദനന്‍, സുഭാഷ് ചന്ദ്രന്‍, പ്രിയ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഞ്ജിത് കുമാര്‍, ജയന്‍, പ്രദീപ് കുമാര്‍, പ്രമോദ് കുമാര്‍, പിഡബ്ല്യുഡി ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ് എക്‌സിക്യൂടീവ് എൻജിനിയര്‍ പി അനില്‍കുമാര്‍, ഹാര്‍ബര്‍ എൻജിനിയറിംഗ് വിഭാഗത്തിലെ അസി. എൻജിനിയര്‍ പ്രവീണ്‍ എന്നിവരും വിജിലന്‍സ് ടീമില്‍ ഉണ്ടായിരുന്നു. പരിശോധനയുടെ വിശദമായ റിപോർട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

Keywords: Kasaragod, Kerala, News, Top-Headlines, Vigilance, Vigilance-raid, Road, Karadukka, Muliyar, Kumbala, Vigilance conducts inspection on roads.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL