നാര്‍കോടിക് ഡിവൈഎസ്പി എംഎ മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡിവൈഎസ്പി വിവി മനോജ്, ഡിവൈഎസ്പി അബ്ദുര്‍ റഹീം, ബദിയഡുക്ക എസ്ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി 8.30 മണിക്ക് ഇഡിയടുക്കയില്‍ വാഹനപരിശോധന നടത്തവെയാണ് കെഎല്‍ 14 ടി 4954 നമ്പര്‍ കാറില്‍ നിന്ന് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ 13.950 കി ഗ്രാം നിരോധിത കഞ്ചാവും, 57,350 രൂപയും പിടിച്ചെടുത്തത്.
ഡാന്‍സാഫ് ടീം അംഗങ്ങളായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, രാജേഷ്, ഹരീഷ്, സജീഷ് എന്നിവരും ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെ അനീഷ് പ്രവീണ്‍, ചന്ദ്രകാന്ത്, സുനില്‍, ശ്രീനേഷ് എന്നിവരും യുവാക്കളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Ganja Seized, Seized, Police, Two Arrested With Cannabis.
< !- START disable copy paste -->