ക്ലബ് പരിസരത്ത് ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ നാട്ടുകാരും ഫുട്ബോൾ പ്രേമികളും ടൂർണമെൻ്റ് നടക്കുന്ന തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂൾ മൈതാനത്തേക്ക് വിളംബര ഘോഷയാത്ര നടത്തി. യാത്രയിൽ ക്ലബ് പ്രസിഡൻ്റ് എൻഎ സുലൈമാൻ, ജനറൽ സെക്രടറി അൻവർ മൗലവി, ട്രഷറർ ടിഎ മുഹമ്മദ് കുഞ്ഞി,
പികെ സത്താർ, സിഎ കരീം, ഫൈസൽ പടിഞ്ഞാർ, അബ്ദുർ റഹ്‌മാൻ ബാങ്കോട്, പർവീസ് പൊയക്കര, മഹ് മൂദ് ഗോളി, ഉസ്മാൻ കടവത്ത്, മുശ്ത്വാഖ് പള്ളിക്കാൽ, ശരീഫ് തെരുവത്ത്, എകെ മുസ്ത്വഫ, ഹസൻ പതികുന്നിൽ, ഹാശിം വെൽഫിറ്റ്, ഫസൽ റഹ്‌മാൻ പള്ളിക്കാൽ, ബി യു അബ്ദുല്ല, സി പി ശംസു, അൽഫ നിസാർ, ശംസു മഗന്ധ, ആപ ലത്വീഫ്, റാഫി തായലങ്ങാടി, അബ്ദുല്ല പള്ളം, ബീരാൻ നായന്മാർമൂല, മഹമൂദ് പിഎ, എംഎസ് ബശീർ അബു കാസർകോട് സംബന്ധിച്ചു.
തുടർന്ന് നടന്ന ടൂർണമെൻ്റിൽ ബ്രസീലിനെ പ്രതിനിധീകരിച്ച് തെരുവത്ത് സ്പോർടിംഗും ഖത്വറിനെ പ്രതിനിധീകരിച്ച് തളങ്കര പടിഞ്ഞാറും കളത്തിലിറങ്ങി. മത്സരം 4-4 ന് സമലനിയായി. തുടർന്ന് നടന്ന ടൈബ്രേകറിലും സമനിലയായതിനാൽ നറുക്കെടുപ്പിൽ ബ്രസീൽ ജേതാക്കളായി. ഒക്ടോബർ രണ്ടിനാണ് ഫൈനൽ. ഖത്വർ, ബ്രസീൽ, സ്പെയിൻ, അർജൻറീന, ഇൻഗ്ലണ്ട്, ജർമനി, പോർചുഗൽ, ബെൽജിയം, ഫ്രാൻസ് എന്നീ പേരുകളിലാണ് ടീമുകൾ ഏറ്റുമുട്ടുന്നത്.
Keywords: Thalangara National Club's mini world cup tournament started, news, Thalangara, Kerala, Kasaragod, Football tournament, COVID-19, Sports.
< !- START disable copy paste -->