city-gold-ad-for-blogger
Aster MIMS 10/10/2023

Heritage Tourism | പ്രഖ്യാപനം മാത്രം; തളങ്കര പൈതൃക ടൂറിസം പാർക് പദ്ധതി എങ്ങുമെത്തിയില്ല; തുറമുഖ മന്ത്രിക്ക് കത്തയച്ച് നഗരസഭ ചെയർമാൻ

കാസർകോട്: (www.kasargodvartha.com) ജനങ്ങൾ ഏറെ പ്രതീക്ഷയർപിച്ച 'തളങ്കര പൈതൃക ടൂറിസം പാർക് പദ്ധതി' നടപ്പിലാക്കുന്നതിന് ശ്രദ്ധ വീണ്ടും ക്ഷണിച്ച് കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ തുറമുഖ മന്ത്രി അഹ്‌മദ്‌ ദേവർകോവിലിന് കത്തയച്ചു. ഏറെ നാളത്തെ നിരന്തര ആവശ്യത്തെ തുടർന്ന് 2021 ജൂലൈ മാസത്തിലാണ് മന്ത്രി 'തളങ്കര പൈതൃക ടൂറിസം പാർക് പദ്ധതി' കലക്ടറേറ്റ് മിനി കോൺഫറൻസ് ഹോളിൽ ടൂറിസം മേഖലകളെ കുറിച്ച് നടന്ന യോഗത്തിൽ പ്രഖ്യാപിച്ചത്.
  
Heritage Tourism | പ്രഖ്യാപനം മാത്രം; തളങ്കര പൈതൃക ടൂറിസം പാർക് പദ്ധതി എങ്ങുമെത്തിയില്ല; തുറമുഖ മന്ത്രിക്ക് കത്തയച്ച് നഗരസഭ ചെയർമാൻ

ജില്ലാ വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തളങ്കര ചന്ദ്രഗിരിപ്പുഴയോരത്ത് തുറമുഖ വകുപ്പിന്റെ സ്ഥലത്ത് തുറമുഖ വകുപ്പിന്റെ തുക ഉപയോഗിച്ച് നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതി പ്രഖ്യാപനം വന്നപ്പോൾ കാസർകോട് നഗരത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് ശേഷം നാളിതുവരെയായി തുടർ നടപടികൾ ഒന്നും തന്നെ നടത്തിയിട്ടില്ല.
  
Heritage Tourism | പ്രഖ്യാപനം മാത്രം; തളങ്കര പൈതൃക ടൂറിസം പാർക് പദ്ധതി എങ്ങുമെത്തിയില്ല; തുറമുഖ മന്ത്രിക്ക് കത്തയച്ച് നഗരസഭ ചെയർമാൻ

ഇക്കാര്യത്തിൽ തുറമുഖ മന്ത്രിയുടെ ശ്രദ്ധ വീണ്ടും ഉണ്ടാവണമെന്നും കാസർകോട് നഗരത്തിന്റെ ഈ സ്വപ്നപദ്ധതി യാഥാർഥ്യമാക്കുന്നതിന് മന്ത്രി പ്രത്യേക താത്പര്യമെടുക്കണമെന്നും അഡ്വ. വിഎം മുനീർ മന്ത്രിക്ക് നൽകിയ കത്തിൽ അഭ്യർഥിച്ചു.

You Might Also Like:

Keywords:  Kasaragod, Kerala, News, Top-Headlines, Latest-News, Tourism, Thalangara, Development project, Chandragiri-river, Minister, Thalangara Heritage Tourism Park project; Municipality Chairman sent letter to Minister of Ports. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL