പൊതുയിടങ്ങൾ ശുചിയായിരിക്കേണ്ടതിൽ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും പങ്ക് വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടുദിവസമായി നടന്ന പരിപാടികളിൽ ആദ്യ ദിനം മഡോണ സ്കൂൾ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
കെ സ്റ്റഡീസ് ഡയറക്ടർ നാസർ ചെർക്കളം ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാസ്റ്റർമാരായ റൂബിൻ, പ്രശാന്തൻ പികെ, പ്രോഗ്രാം ഓഫീസറായ ഡോ. ആശാലത സികെ, മൻശാദ്, ആർപിഫ് എസ്ഐ കതിരേശൻ, ബിനോയ്, ജിആർപി എസ്ഐ മോഹൻ, ട്രെയിൻ ടികറ്റ് എക്സാമിനർ സജിത്, ഹെൽത് ഇൻസ്‌പെക്ടർ അഞ്ജന എന്നിവർ സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Railway station, Railway, Cleaning, NSS, College, Malik-deenar-College, Students, Swachhta Pakhwada: Kasaragod railway station cleaned.< !- START disable copy paste -->