മഞ്ചേശ്വരം: (www.kasargodvartha.com) നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മംഗ്ളുറു ശ്രീനിവാസ കോളജ് വിദ്യാര്‍ഥിയായ ഉപ്പള നയാ ബസാറിലെ മുസമ്മിലി(20)നാണ് പരിക്കേറ്റത്. മുഖത്തും, കാലിനും പരുക്കേറ്റ മുസമ്മിലിനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം വാമഞ്ചൂര്‍ ചെക് പോസ്റ്റിന് സമീപത്ത് വച്ചാണ് ബൈകിന് മുന്നിലേക്ക് തെരുവുനായ എടുത്തുചാടിയത്. ഇതോടെ ബൈക് നിയന്ത്രണംവിട്ട് ദേശീയപാതയില്‍ മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള ദേശീയപാതയോരങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യം ഭക്ഷിക്കാന്‍ അതിരാവിലെ മുതല്‍ എത്തുന്ന തെരുവുനായക്കൂട്ടം കാല്‍നടയാത്രക്കാരെയും, ബൈക് യാത്രക്കാരെയും പിന്തുടര്‍ന്ന് കടിച്ച് പരിക്കേല്‍പിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പലര്‍ക്കും ഈ ഭാഗത്ത് നായകളുടെ കടിയേറ്റിട്ടുണ്ട്. ആക്രമിക്കാന്‍ വരുന്ന നായയെ പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ കൂട്ടത്തോടെ എത്തി പരാക്രമം കാണിക്കുന്നതും പതിവാണ്.
മാലിന്യത്തില്‍ നിന്ന് ഭക്ഷിക്കാന്‍ കിട്ടാത്തപ്പോള്‍ നായകള്‍ അക്രമാസക്തരാകുന്നു. അടുത്ത കാലത്തായി നിരവധി വളര്‍ത്ത് മൃഗങ്ങളെ കൂട്ടത്തോടെ എത്തുന്ന നായകള്‍ കൂട് തകര്‍ത്ത് കൊന്നൊടുക്കിയിട്ടുമുണ്ട്. അതിരാവിലെ മദ്രസകളിലേക്കും, സ്‌കൂളുകളിലേക്കും പോകുന്ന വിദ്യാര്‍ഥികളെ ആക്രമിച്ച് പരുക്കേല്‍പിച്ച സംഭവവുമുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Keywords: Student injured in accident after dog jumped infront of bike, Manjeshwaram, Kerala, Top-Headlines, Student, Street dog, Uppala, Mangalore, Police, Bike, Injured.