സംരംഭങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ ഇടമല്ല കേരളം എന്ന പ്രചാരണം തെറ്റാണ്. അത്തരം പ്രചാരകര്‍ നാടിനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി നാടിനെയാകെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായങ്ങളെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളത്തിന്റേത്. എല്‍ഡിഎഫ് സര്‍കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ വ്യവസായ ഗ്രൂപുകളുമായി ഒന്നിലധികം തവണ ചര്‍ച നടത്താന്‍ സാധിച്ചു. വ്യവസായിക കേരളാനുഭവത്തെ പറ്റി ചോദിച്ചപ്പോള്‍ ദുരനുഭവമില്ലെന്നായിരുന്നു മറുപടി. തൊഴില്‍ സംഘര്‍ഷമോ സമരമോ വ്യവസായന്തരീക്ഷത്തെ കലുഷമാക്കുന്നില്ലെന്ന അനുഭവമാണ് സംരംഭകര്‍ പങ്ക് വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് 8184 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. 86993 സംരംഭങ്ങള്‍ തുടങ്ങി, 309910 തൊഴിലുകള്‍ യാഥാര്‍ഥ്യമാക്കി. ഈ സാമ്പത്തിക വര്‍ഷം സംരംഭങ്ങളുടെ വര്‍ഷമായാണ് നാം മുന്നേറിയത്. ഇത് വരെ 3382 കോടി 61 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടന്നത്. 56137 സംരംഭങ്ങള്‍ ആരംഭിച്ചു. 123795 തൊഴിലുകള്‍ യാഥാര്‍ഥ്യമാക്കി. ഐ ടി മേഖലയില്‍ ആറ് വര്‍ഷം കൊണ്ട് 40 ലക്ഷം ചതുരശ്ര അടി ഐടി സ്പെയ്സ് പുതുതായി ഉണ്ടായി. 45869 തൊഴില്‍ അവസരങ്ങളുമുണ്ടായി. ഇത്തരം നേട്ടങ്ങളില്‍ മതിമറന്ന് അവിടെ നില്‍ക്കുകയല്ല മറിച്ച് ഉല്‍പാദനോന്‍മുഖമായ വികസനത്തിന്റെ നേട്ടങ്ങള്‍ അടിസ്ഥാനതലം വരെ എത്തിക്കുകയാണ് ലക്ഷ്യം. അങ്ങനെ പുരോഗമനോൻമുഖ, വൈജ്ഞാനിക നൂതന സമൂഹ നിര്‍മിതിയിലൂടെ നവകേരള സൃഷ്ടിയാണ് സര്‍കാര്‍ ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.
Keywords: Kerala, News, Pinarayi-Vijayan, Minister, Job, Government, Start up, 'State ensures there are more jobs in public sector', says Pinarayi Vijayan