Join Whatsapp Group. Join now!
Aster mims 04/11/2022

NCS portal | തൊഴിൽ അന്വേഷകരേ ഇതിലേ! സർകാരിന്റെ എൻസിഎസ് പോർടലിൽ 4.82 ലക്ഷം തൊഴിലവസരങ്ങൾ

Significant increase in vacancies on the NCS portal#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kasargodvartha.com) തൊഴിൽ മന്ത്രാലയത്തിന്റെ നാഷണൽ കരിയർ സർവീസ് (NCS) പോർടലിൽ നിലവിലുള്ളത് 4,82,264 ജോലി ഒഴിവുകൾ. സെപ്റ്റംബർ 26 വരെയുള്ള കണക്കാണിത്. മന്ത്രാലയം പറയുന്നതനുസരിച്ച്, പ്രധാനമായും ഫിനാൻസ്, ഇൻഷുറൻസ്, ഓപറേഷൻസ് ആൻഡ് സപോർട്, ഹോടെലുകൾ, ഫുഡ് സർവീസ്, ഹെൽത് കെയർ, ഐടി, കമ്യൂണികേഷൻ സേവനങ്ങൾ എന്നീ മേഖലകളിലാണ് ജോലികൾ ലഭ്യമാവുക.
  
New Delhi, India, News, Top-Headlines, Job, Government, Employees, Worker, Significant increase in vacancies on the NCS portal.

പോർടലിലെ ഇതുവരെ വരുന്ന ഏറ്റവും ഉയർന്ന ഒഴിവാണിത്. നേരത്തെ 2019 ജൂൺ മാസത്തിൽ 3.20 ലക്ഷം സജീവ ഒഴിവുകൾ നിരീക്ഷിച്ചിരുന്നു. ജോലിയിൽ താൽപ്പര്യമുള്ള ആർക്കും എൻസിഎസ് പോർടൽ സന്ദർശിച്ച് ഒഴിവ് വിവരങ്ങൾ അന്വേഷിക്കാനും അപേക്ഷിക്കാനും കഴിയും.

പല സംസ്ഥാനങ്ങളും അവരുടെ തൊഴിൽ പോർടലിനെ എൻസിഎസ് പോർടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എസ്എംഇയുടെ ഉദ്യം പോർടലുമായി എൻസിഎസ് പോർടൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഇ-ശ്രമം പോർടലിൽ രജിസ്റ്റർ ചെയ്ത 28 കോടി അസംഘടിത തൊഴിലാളികളിൽ 10 ലക്ഷം തൊഴിലാളികളും എൻസിഎസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഈ തൊഴിലാളികൾക്ക് മാനജർ മുതൽ അകൗണ്ടന്റ് വരെയുള്ള തസ്തികകളിൽ വ്യവസായ യൂണിറ്റുകളിൽ ജോലി ലഭിക്കുന്നു.

തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ എംപ്ലോയ്‌മെന്റ് പോർടലായാണ് 2015-ൽ എൻസിഎസ് ആരംഭിച്ചത്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ, എൻസിഎസ് പോർടലിലെ 13.69 ലക്ഷം ഒഴിവുകളിലേക്ക് 25 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി തിരഞ്ഞെടുത്തു. 2.39 ലക്ഷം തൊഴിലുടമകൾ ഈ പോർടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എംഎസ്എംഇ മന്ത്രാലയത്തിന്റെ എന്റർപ്രൈസ് പോർടൽ എൻസിഎസുമായി ബന്ധിപ്പിക്കുന്നതോടെ, എംഎസ്എംഇ മേഖലയിലെ സംരംഭകർക്ക് ഈ പോർടലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ജോലിക്കെടുക്കാൻ കഴിയും. തൊഴിൽ ഉദ്യോഗാർത്ഥികൾക്ക് ആവശ്യാനുസരണം പരിശീലനം നൽകുന്നതിനായി പോർടലിനെ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ അസീം പോർടലുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Keywords: New Delhi, India, News, Top-Headlines, Job, Government, Employees, Worker, Significant increase in vacancies on the NCS portal.
< !- START disable copy paste -->

Post a Comment