തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം സെക്രടറി സ്വാമി ധര്‍മാനന്ദ ചൈതന്യ മുഖ്യാഥിതിയായി പങ്കെടുക്കും. ഫാദര്‍ വിമല്‍ദേവ് കണ്ടത്തില്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ അഡ്വ. സിഎച് കുഞ്ഞമ്പു, എന്‍എ നെല്ലിക്കുന്ന്, എകെഎം അശ്‌റഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
വെള്ളിയാഴ്ച സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പ്രഭാഷണ സദസില്‍ പ്രമുഖ പ്രസംഗകന്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. പ്രവാചക ജന്മദിനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ രാവിലെ 7.30 മുതല്‍ കളനാട് ഇആനതുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥികളുടെ 'ഫില്‍ദ 2022' എന്ന പേരില്‍ കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ കുന്നില്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല ഹാജി കോഴിത്തിടില്‍, ട്രഷറര്‍ ഹകീം ഹാജി കോഴിത്തിടില്‍, ജമാഅത് ട്രഷറര്‍ ശരീഫ് കളനാട്, വര്‍കിംഗ് ചെയര്‍മാന്‍ കെ പി അബ്ബാസ്, ചീഫ് കോഡിനേറ്റര്‍ നൗശാദ് മിഅ്‌റാജ്, കോര്‍ഡിനേറ്റര്‍ എകെ സുലൈമാന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Latest-News, Kerala, Video, Press Meet, Kalanad, Masjid, Inauguration, Religion, Programme, Top-Headlines, Kalanad Hydros Juma Masjid, Renovated Kalanad Hydros Juma Masjid inauguration on Sunday.
< !- START disable copy paste -->