Join Whatsapp Group. Join now!
Aster mims 04/11/2022

ക്വിസ് നമ്പർ 3: റബീഉൽ അവ്വൽ - കാസർകോട് വാർത്ത മത്സരം: മുഹമ്മദ് നബിയും അബൂബകറും ഹിജ്റ പോകുന്നതിനിടെ അവർ ഒളിച്ചിരുന്ന സൗര്‍ ഗുഹയിലേക്ക് ഭക്ഷണം എത്തിച്ച വനിത ആരാണ്?

Quiz Number 2: Rabi Ul Awwal - Kasargod Vartha Competition#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ക്വിസ് നമ്പർ 3: റബീഉൽ അവ്വൽ - കാസർകോട് വാർത്ത മത്സരം

(www.kasargodvartha.com 30.09.2022) ഇന്നത്തെ ചോദ്യം:

മുഹമ്മദ് നബിയും അബൂബകറും ഹിജ്റ പോകുന്നതിനിടെ അവർ ഒളിച്ചിരുന്ന സൗര്‍ ഗുഹയിലേക്ക് ഭക്ഷണം എത്തിച്ച വനിത ആരാണ്?
 
Competition, Quiz, Religion, Kasaragod, Kerala, Kasargodvartha, Quiz Number 2: Rabi Ul Awwal - Kasargod Vartha Competition.


മുഹമ്മദ് നബിയുടെ ബാല്യം

ആറാം വയസില്‍ മുഹമ്മദ് നബിയുടെ മാതാവ് ആമിന മരണപ്പെട്ടു. തുടർന്ന് അഞ്ച് വര്‍ഷത്തോളം അബ്ദുല്‍ മുത്വലിബും ശേഷം പിതൃവ്യന്‍ അബൂ ത്വാലിബും മുഹമ്മദ് നബിയെ വളര്‍ത്തി. അദ്ദേഹത്തിന്റെ കൂടെ പന്ത്രണ്ടാം വയസില്‍ പ്രവാചകന്‍ ശാമിലേക്ക് യാത്ര പോകുകയുണ്ടായി. ഈ യാത്രയിലാണ് ബുസ്‌റയിലെ ബുഹൈറയെന്ന ക്രിസ്ത്യൻ പുരോഹിതന്‍ കൗമാരക്കാരനായ മുഹമ്മദ് നബിയെ നോക്കി ഇത് വരാനിരിക്കുന്ന അവസാന പ്രവാചകനാണെന്ന് പ്രവചിച്ചത്. കുഞ്ഞിനെ ജൂതരുടെ കണ്ണില്‍ പെടാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
  
Competition, Quiz, Religion, Kasaragod, Kerala, Kasargodvartha, Quiz Number 2: Rabi Ul Awwal - Kasargod Vartha Competition.

പതിനഞ്ചാം വയസില്‍ ഖുറൈശ്-ഖൈസ്-കിനാന ഗോത്രങ്ങള്‍ക്കിടയില്‍ അരങ്ങേറിയ ഫിജാര്‍ യുദ്ധത്തിലും പ്രമുഖ അറേബ്യന്‍ ഗോത്രങ്ങള്‍ക്കിടയില്‍ നടന്ന ഹില്‍ഫുല്‍ ഫുളൂല്‍ എന്ന ഉടമ്പടിയിലും മുഹമ്മദ് നബി പങ്കെടുത്തിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ഇടയവൃത്തിയിലും ഏകാന്തതയിലുമായി പ്രവാചകര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയി. ഇക്കാലയളവില്‍ തന്നെ സാമൂഹ്യപരമായ ഇടപഴകാനും സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പ്രവാചകൻ ശ്രമിച്ചിരുന്നു. ജനങ്ങളുടെ ആദരവും സ്‌നേഹവും നബിക്ക് പിടിച്ചുപറ്റാനായി. അല്‍അമീന്‍ (വിശ്വസ്തന്‍) എന്നായിരുന്നു ജനങ്ങൾ മുഹമ്മദ് നബിയെ വിളിച്ചിരുന്നത്.

Keywords: Competition, Quiz, Religion, Kasaragod, Kerala, Kasargodvartha, Quiz Number 3: Rabi Ul Awwal - Kasargod Vartha Competition.
< !- START disable copy paste -->

Post a Comment