ദോഹ: (www.kasargodvartha.com) ഖത്വറില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി സുബൈല്‍ അല്‍ കൗസരിയാണ് (സുബൈര്‍ മൗലവി - 56) മരിച്ചത്. ഖത്വര്‍ സോഷ്യല്‍ ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു.
മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയ്ക്ക് സമീപത്ത് വച്ച് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ അദ്ദേഹത്തെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഖത്വറില്‍ മതാര്‍ഖദീമില്‍ ഏബിള്‍ ഇലക്ട്രികല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
ഭാര്യ: സലീന. മക്കള്‍: സഹല്‍, സഈദ്, നിഷ്‌വ, റുഷ്ദ. മരുമകള്‍: മുന. അല്‍ ഏബിള്‍ ഗ്രൂപ് ചെയര്‍മാന്‍ സിദ്ദീഖ് പുറായില്‍ സഹോദരനാണ്. യാക്കുബ് പുറായില്‍, യൂസഫ് പുറായില്‍, പരേതരായ മുഹമ്മദ് ബീരാന്‍, മുസ്തഫ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Keywords: Doha, news, Gulf, World, Top-Headlines, Death, Accident, Qatar: Man died in raoad accident.