Join Whatsapp Group. Join now!
Aster MIMS 10/10/2023

Protest | ദേശീയപാത വികസനം: ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ സര്‍വീസ് റോഡുകളും അടിപ്പാതകളും വേണമെന്ന് ആവശ്യം; ആക്ഷന്‍ കമിറ്റി റാലിയും ധര്‍ണയും നടത്തി

NH action committee held rally and dharna, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ സര്‍വീസ് റോഡുകളും അടിപ്പാതകളും നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ബേവിഞ്ച ആക്ഷന്‍ കമിറ്റി ബഹുജന റാലിയും ധര്‍ണയും നടത്തി. സ്റ്റാര്‍ നഗറില്‍ നിന്നും ആരംഭിച്ച ബഹുജന മാര്‍ച് ബേവിഞ്ച ജംഗ്ഷനില്‍ ധര്‍ണയോടെ സമാപിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു സ്റ്റാര്‍ നഗറില്‍ നിന്നും ആരംഭിച്ച മാര്‍ച് ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു
                      
News, Kerala, Kasaragod, Top-Headlines, Politics, N.A.Nellikunnu, Protest, National Highway, Rally, NH action committee held rally and dharna.

ആക്ഷന്‍ കമിറ്റി ചെയര്‍മാന്‍ സത്താര്‍ പള്ളിയാന്റ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി ശാഫി ഹാജി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍, ചെങ്കള പഞ്ചായത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, ഹനീഫ് പാറ, ശിവപ്രസാദ്, ടി എം അബ്ബാസ്, ബശീര്‍ ബേവിഞ്ച, മുഹമ്മദ് വടക്കേക്കര, മുഹമ്മദ് കുഞ്ഞി, റിജേഷ് കല്ലുവള, ഹുസൈനാര്‍ തെക്കില്‍, മജീദ് ബഹ്‌റൈന്‍, എംകെ ജലീല്‍, എംടി മുഹമ്മദ് കുഞ്ഞി, ശറഫുദ്ദീന്‍, കടവത്ത് മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
         
News, Kerala, Kasaragod, Top-Headlines, Politics, N.A.Nellikunnu, Protest, National Highway, Rally, NH action committee held rally and dharna.

പ്രകടനത്തിന് എം അബൂബകര്‍ ഹാജി, എംടി നാസര്‍, കബീര്‍ ഉഗ്രണി, അബൂബകര്‍ മൊട്ടയില്‍, ഇസ്മാഈല്‍ ബികെ, എംടി ആമു, എകെ ജലീല്‍, സി സിദ്ദീഖ് കരുണന്‍, അബ്ദുല്ല കുഞ്ഞി എയര്‍ലൈന്‍സ് നേതൃത്വം നല്‍കി.

Keywords: News, Kerala, Kasaragod, Top-Headlines, Politics, N.A.Nellikunnu, Protest, National Highway, Rally, NH action committee held rally and dharna.
< !- START disable copy paste -->

Post a Comment