Join Whatsapp Group. Join now!
Aster MIMS 10/10/2023

New office | പിഡിപി കാസര്‍കോട് ജില്ലാ കമിറ്റിയുടെ പുതിയ കാര്യാലയം ഒക്ടോബര്‍ 2ന് അബ്ദുന്നാസര്‍ മഅ്ദനി ഉദ്ഘാടനം ചെയ്യും

New office of PDP Kasaragod District Committee to inaugurate on October 2#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) പിഡിപി കാസര്‍കോട് ജില്ലാ കമിറ്റിയുടെ പുതിയ കാര്യാലയം കാസർകോട് നഗരത്തിലെ സിറ്റി മോളില്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. അബ്ദുന്നാസര്‍ മഅ്ദനി ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
  
Kasaragod, Kerala, News, Top-Headlines, Latest-News, Press meet, Video, Inauguration, Abdul Nasar Madani, Political Party, New office of PDP Kasaragod District Committee to inaugurate on October 2

സംസ്ഥാന വൈസ് ചെയര്‍മാന്‍ ടിഎ മുഹമ്മദ് ബിലാല്‍ മുഖ്യാതിഥിയായി സംബന്ധിക്കും. സംസ്ഥാന ജനറല്‍ സെക്രടറി അജിത് കുമാര്‍ ആസാദ് മുഖ്യപ്രഭാഷണവും അന്തരിച്ച പാര്‍ടി സംസ്ഥാന ജില്ലാ നേതാക്കളുടെ അനുസ്മരണവും നടത്തും. മുതിര്‍ന്ന പാര്‍ടി നേതാക്കളെയും വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കൈവരിച്ചവരെയും ചടങ്ങിൽ ആദരിക്കും.
 
Kasaragod, Kerala, News, Top-Headlines, Latest-News, Press meet, Video, Inauguration, Abdul Nasar Madani, Political Party, New office of PDP Kasaragod District Committee to inaugurate on October 2

വാർത്താസമ്മേളനത്തില്‍ ജില്ലാ സെക്രടറി യൂനുസ് തളങ്കര, ഉമറുൽ ഫാറൂഖ് തങ്ങൾ, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, ജാസി പോസോട്ട് എന്നിവര്‍ സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Press meet, Video, Inauguration, Abdul Nasar Madani, Political Party, New office of PDP Kasaragod District Committee to inaugurate on October 2.< !- START disable copy paste -->

Post a Comment