മൊഗ്രാല്‍ നാങ്കി മുതല്‍ കൊപ്പളം വരെയുള്ള വിശാലമായ കടലോരം ടൂറിസം വികസനത്തിന് ഏറെ അനുയോജ്യമാണ്. കോവിഡ് കാലത്തിനു മുന്‍പ് പ്രദേശവാസികള്‍ മുന്‍കൈയെടുത്ത് കടലോരത്ത് ജനങ്ങളെ ആകര്‍ഷിക്കാന്‍ മാസങ്ങളോളം 'ബീച് ഫെസ്റ്റു'കളൊക്കെ സംഘടിപ്പിച്ചിരുന്നു. മൊഗ്രാല്‍ പുഴയോര ടൂറിസം പദ്ധതികളുടെ സാധ്യതകള്‍ ജില്ലയിലെ ടൂറിസംവകുപ്പ് അധികൃതര്‍ നേരിട്ട് മനസിലാക്കിയതുമാണ്.
പുഴയും കടലും സമീപത്ത് തന്നെയായതിനാല്‍ ടുറിസം വികസനത്തിന് അനന്ത സാധ്യതകളാണുള്ളത്. കണ്ടല്‍ക്കാടുകളുടെ സാമീപ്യമറിഞ്ഞുകൊണ്ട് പുഴയിലൂടെ ബോട് യാത്രയടക്കമുള്ള അനവധി പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ കഴിയും. ഇപ്പോഴും മൊഗ്രാല്‍ കടലോരത്ത് സായാഹ്നങ്ങളിലും മറ്റും പ്രകൃതി ഭംഗി ആസ്വദിക്കാനായി അനവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. തീരദേശ റോഡ് കടന്നുപോകുന്നതിനാല്‍ യാത്രാ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നില്ല.
കൂടാതെ ടൂറിസം രംഗത്ത് മുന്നേറ്റമുണ്ടുമ്പോള്‍ അനവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനുമാവും. എന്നാല്‍ ഇക്കാര്യങ്ങള്‍ മനസിലാക്കി കൊണ്ടുള്ള വികസനങ്ങള്‍ ഉണ്ടാവാത്തത് ജനങ്ങള്‍ക്ക് നിരാശയാണ് ഉണ്ടാക്കുന്നത്. ടൂറിസം പദ്ധതികളില്‍ മൊഗ്രാലിനെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം ടൂറിസം ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി പുഴയിലെ തുരുത്തില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെപ്പെടുത്തി മൊഗ്രാലിലെ പുഴയോരത്തും, കടലോരത്തും ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Mogral, Tourism, Travel &Tourism, River, Entertainment, Mogral River, Mogral river and seashore not included in tourist projects.
< !- START disable copy paste -->