സംശയം തോന്നിയ റഹ്മാന്‍ വിവരം വാട്സ് ആപ് ഗ്രൂപില്‍ പങ്കുവെക്കുകയും നാട്ടുകാരില്‍ ചിലര്‍ റഹ്മാനുമായി ബന്ധപ്പെടുകയും ചെയ്തു. കണ്ണൂരില്‍ ബന്ധുവീട്ടിലേക്ക് പോവുകയാണെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തലമുടി ഇല്ലാത്ത ഒരാള്‍ ട്രെയിന്‍ വഴി കാഞ്ഞങ്ങാട്ടുനിന്നും തട്ടിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞു.
വിവരമറിഞ്ഞ് കണ്ണൂര്‍ റെയില്‍വേ പൊലീസും കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും റെയില്‍വേ സ്റ്റേഷനിലെത്തി കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴും കുട്ടി പരസ്പരവിരുദ്ധമായ മറുപടിയാണ് പറഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാഞ്ഞങ്ങാട്ടെ ട്യൂഷന്‍ സെന്ററിലേക്ക് വീട്ടില്‍ നിന്നും വന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തി കൂടെ അയച്ചു.
You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Missing, Investigation, Student, Railway station, Missing student found in Kannur.
< !- START disable copy paste -->