Join Whatsapp Group. Join now!
Aster mims 04/11/2022

Worker died | 'പിറകെ അമിത വേഗതയില്‍ വന്ന സ്‌കൂടര്‍ ബസ് നിര്‍ത്തിയപ്പോള്‍ വെട്ടിച്ചു'; ഓടോറിക്ഷയില്‍ ഇടിച്ച് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു

Migrant worker died in scooter accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂര്‍: (www.kasargodvartha.com) ബസിന് പിറകെ അമിത വേഗതയില്‍ വന്ന സ്‌കൂടര്‍ ബസ് നിര്‍ത്തിയപ്പോള്‍ വെട്ടിച്ചതിനെ തുടര്‍ന്ന് ഓടോ റിക്ഷയില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി ചിത്തരഞ്ജന്‍ സര്‍കാറിന്റെ മകന്‍ പുളക് സര്‍കാര്‍ (28) ആണ് മരിച്ചത്.
                   
Migrant worker died in scooter accident, Kerala,kasaragod,Accidental-Death, news,Top-Headlines,Bus,Auto-rickshaw,Scooter.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 മണിയോടെ നടക്കാവ് ഫയര്‍ സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. ബസിന് പിറകെ അമിത വേഗതയില്‍ പോകുന്നതിനിടെ ബസ് സ്‌റ്റോപില്‍ നിര്‍ത്തിയപ്പോള്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് എതിരെ വന്ന ഓടോ റിക്ഷയില്‍ ഇടിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
                      
Migrant worker died in scooter accident, Kerala,kasaragod,Accidental-Death, news,Top-Headlines,Bus,Auto-rickshaw,Scooter

വെള്ളിയാഴ്ച രാവിലെ പരിയാരത്ത് നിന്നും കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അത്ഭുതകരമായി അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നടക്കാവിലെ കരാറുകാരന്റെ കീഴില്‍ ജോലി ചെയ്തുവരികയായിരുന്നു യുവാവ്.

Keywords: Migrant worker died in scooter accident, Kerala,kasaragod,Accidental-Death, news,Top-Headlines,Bus,Auto-rickshaw,Scooter.
< !- START disable copy paste -->

Post a Comment