വെള്ളരിക്കുണ്ട്: (www.kasargodvartha.com) വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച പ്രതി കുടുങ്ങി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള സര്‍കിള്‍ ഇന്‍സ്പെക്ടര്‍ വിനോജും സംഘവും വെള്ളരിക്കുണ്ട് പരപ്പ വിലേജ് (Village) പരിധിയിലെ വാടക വീട്ടില്‍ നിന്നാണ് 5.5 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഇവിടെ താമസക്കാരനായ സുബൈര്‍ എന്നയാളാണ് അറസ്റ്റിലായത്. അതേസമയം കേസിലെ ഒന്നാം പ്രതി സാബിര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
കഞ്ചാവ് പിടികൂടിയ സംഘത്തിര്‍ പ്രവന്റീവ് ഓഫീസര്‍മാരായ അശ്റഫ് സികെ, സുധീന്ദ്രന്‍ എംവി, സിവില്‍ എക്‌സെസ് ഓഫീസര്‍മാരായ സാജന്‍ എ, അജീഷ് സി, പ്രജിത് കെആര്‍, നിഷാദ് പി, മഞ്ചുനാഥന്‍ വി, മോഹന കുമാര്‍ എല്‍, ശൈലേഷ് കുമാര്‍ പി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇന്ദിര എന്നിവരും ഉണ്ടായിരുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Ganja Seized, Ganja, Drugs, Seized, Crime, Man arrested with cannabis.
< !- START disable copy paste -->