Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | കുറിയര്‍ സര്‍വീസ് വഴി വില്‍പന; അരക്കോടി രൂപ വിലവരുന്ന എല്‍ എസ് ഡിയുമായി 2 കോളജ് വിദ്യാര്‍ഥികള്‍ പിടിയില്‍

Malappuram: Two college students arrested with drug#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kasargodvartha.com) അരീക്കോട് അരക്കോടി രൂപ വിലവരുന്ന എല്‍ എസ് ഡിയുമായി രണ്ട് യുവാക്കളെ സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ബിഫാം വിദ്യാര്‍ഥിയായ രാഹുല്‍ (22), ബിടെക് വിദ്യാര്‍ഥിയായ ദീപക് (22) എന്നിവരെയാണ് പിടികൂടിയത്. മാരക ലഹരി കുറിയറില്‍ എത്തിയതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുറിയര്‍ സര്‍വീസ് വഴി ലഹരി കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്നു ദിവസമായി സംഘം നിരീക്ഷണത്തിലായിരുന്നുവെന്നും ശനിയാഴ്ച വൈകിട്ട് നാലിന് കുറിയര്‍ സ്വീകരിക്കുന്നതിനിടയിലാണ് രാഹുലും ദീപകും സ്‌ക്വാഡിന്റെ പിടിയിലാകുന്നതെന്നും പിടികൂടിയ 730 എല്‍ എസ് ഡി സ്റ്റാംപുകള്‍ക്ക് അരക്കോടിയോളം രൂപ വിലവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

news,Kerala,State,Malappuram,Top-Headlines,Arrested,Students,Drugs, seized, Malappuram: Two college students arrested with drug


നോടുപുസ്തകത്തിനുള്ളില്‍ വച്ച നിലയില്‍ തമിഴ്‌നാട്ടില്‍നിന്നാണ് കുറിയര്‍ എത്തിയത്. കവറിന് പുറത്തെ അഡ്രസ് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫോണ്‍ നമ്പറില്‍ വിളിച്ചതനുസരിച്ചാണ് ഇരുവരും കുറിയര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ മറ്റൊരാള്‍ ആവശ്യപ്പെട്ട പ്രകാരം പാഴ്‌സല്‍ സ്വീകരിക്കാനെത്തിയതാണെന്നാണ് യുവാക്കള്‍ പറഞ്ഞതെന്ന് ഉദ്യോഗസ്ഥരോട് അറിയിച്ചു. ഇയാളെക്കുറിച്ചും സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു.

Keywords: news,Kerala,State,Malappuram,Top-Headlines,Arrested,Students,Drugs, seized, Malappuram: Two college students arrested with drug

Post a Comment