മതപരമായ ചടങ്ങുകളിൽ ഇത്തരം വിഷയങ്ങൾക്ക് മഹല്ല് ജമാഅതുകൾ മുൻഗണന നൽകണം. രക്ഷിതാക്കളും, ജമാഅത് കമിറ്റികളും രംഗത്തിറങ്ങി പ്രവർത്തിച്ചാൽ ഒരുപരിധിവരെ നമ്മുടെ കുട്ടികളെയും, യുവാക്കളെയും ലഹരി എന്ന മഹാവിപത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയും. ഇതിന് കുമ്പള പൊലീസ് പരിധിയിൽ തുടക്കംകുറിച്ച മൊഗ്രാൽ ചളിയങ്കോട് ജമാഅത് കമിറ്റിയുടെ പ്രവർത്തനം മാതൃകാപരമെന്നും എഎസ്ഐ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജമാഅത് വൈസ് പ്രസിഡണ്ട് സയ്യിദ് കോയമ്മ തങ്ങൾ അൽ ഹാദി അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ മുഖ്യാതിഥിയായിരുന്നു. ഹസൈനാർ മൗലവി സ്വാഗതവും ബദറുദ്ദീൻ ദീനാർ നന്ദിയും പറഞ്ഞു. മജ്ലിസുന്നൂറിന് സ്ഥലം ഖത്വീബ് അശ്റഫ് ഫൈസി ദേലംപാടി നേതൃത്വം നൽകി. അബ്ദുർ റസാഖ് സഅദി, ഹസൈനാർ മൗലവി കന്തൽ, ആരിഫ് രിഫാഇ ദാരിമി, ബശീർ ഫൈസി കമ്പാർ സംബന്ധിച്ചു.
Keywords: Involvement of Mahal Jamaaths strengthens police's legal action against drugs, says Kumbala ASI, Kerala,Kasaragod,Kumbala,Police,Mogral,news,Drugs,ASI,Excise.