ബന്തടുക്ക: (www.kasargodavartha.com) ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെ അഞ്ചാംമൈലില്‍ വെച്ച് സുജിത ബസിന്റെ ഡ്രൈവറും കന്‍ഡക്ടറും ചേര്‍ന്നാണ് കെഎസ്ആര്‍ടിസി കന്‍ഡക്ടറെ ഭീകരമായി മര്‍ദിച്ചതെന്നാണ് പരാതി.
പഴക്കം ചെന്ന വണ്ടികള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റെടുത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തടസ്സപ്പെടുത്താന്‍ കുറെ നാളുകളായി പ്രസ്തുത ബസിന്റെ ജീവനക്കാരനും മുതലാളിയുമായ ബിജു ശ്രമം നടത്തിവരികയാണെന്ന് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പറയുന്നു.
ഇതിന്റെ ഭാഗമായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് കുറ്റിക്കോലില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന്റെ താക്കോല്‍ ഊരി വലിച്ചെറിയുകയും ഡ്രൈവര്‍ സുരേഷ് ബാബുവിനെ മര്‍ദിക്കുകയും ചെയതിരുന്നു. ഇത് സംബന്ധിച്ച കേസ് നിലവിലുണ്ട്. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ പ്രതി തന്നെയാണ് വീണ്ടും കെഎസ്ആര്‍ടിസി കന്‍ഡക്ടര്‍ ലിബിനെ ഭീകരമായി മര്‍ദിച്ചത്.
സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.<
Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Crime, Complaint, Police, KSRTC, KSRTC staffs assaulted; Police registered a case.
!- START disable copy paste -->
Police booked | കെഎസ്ആര്‍ടിസി ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
KSRTC staffs assaulted; Police registered a case,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ